0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു ആ കൂട്ടിനടുത്തേക്ക് നീങ്ങി . അതിനുള്ളിലെ വെളിച്ചത്തിൽ ചുരുണ്ടു കിടക്കുന്ന ആദികുട്ടനെ ആണ് ഞങ്ങൾ ആദ്യം കണ്ടത് . അവന്റെ രൂപം ഒന്നും ശരിക്കു ഒരു കുട്ടിയുടെ സാധാരണയുള്ള പരുവത്തിലേക്ക് മാറിയിരുന്നില്ല . അവിടത്തെ മെഷീനുകളുടെ നേർത്ത ശബ്ദങ്ങൾ മാത്രം കാതിൽ ഏറ്റുവാങ്ങിക്കൊണ്ട് ഞാനും അവളും സ്വൽപ്പനേരം നിശബ്ദമായി നിന്ന് അവനെ കണ്ടു നിന്നു. "ഇതെന്താ കവി ഇങ്ങനെ ?" മഞ്ജുസ് അവന്റെ രൂപം കണ്ടു എന്നെ നോക്കി കണ്ണുനിറച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പയ്യെ ചിണുങ്ങി . "എന്തുവാ മഞ്ജുസേ..ആ നേഴ്സുമാരൊക്കെ കാണും ...മാറിക്കെ" ഞാൻ അവളെ പിടിച്ചുമാറ്റികൊണ്ട് ചിരിച്ചു . "എനിക്കിതു കണ്ടിട്ട് എന്തോപോലെ .." തൊട്ടടുത്ത് കിടക്കുന്ന റോസിമോളെ കൂട്ടി നോക്കികൊണ്ട് മഞ്ജുസ് കണ്ണ് നിറച്ചു . അവളുടെ കുഞ്ഞുങ്ങൾ ഏതാണ്ട് വളർച്ച മുരടിച്ചു എന്നെന്നേക്കുമായി നിന്നുപോയ പോലെയാണ് കക്ഷിയുടെ പെരുമാറ്റം . "എന്തുപോലെ ? ഒന്ന് പോയെ നീ ..." ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു . പക്ഷെ ഉള്ളിന്റെ ഉള്ളിൽ എനിക്കും ചെറിയ ഡൗട്ട് ഉണ്ടായിരുന്നു . "നമുക്ക് പോവാം ..." അധിക നേരം അവരെ കാണാൻ വയ്യ എന്ന പോലെ മഞ്ജുസ് ചിണുങ്ങി . "മോളെ കാണണ്ടേ ?' ഞാൻ അവളെ സംശയത്തോടെ നോക്കി . "വേണ്ട നമുക്ക് പോവാം..." കുഞ്ഞുങ്ങൾ ഏതാണ്ട് ഐ.സി.യുവിൽ കിടക്കുന്നപോലെ മഞ്ജുസ് കരച്ചിലിന്റെ വക്കിലെത്തി . "ഇതിനാണോ പോത്തേ നീ കിടന്നു തുള്ളിയിരുന്നത് ?" ഞാൻ അവളെ ചെറിയ ദേഷ്യത്തോടെ

💬 Comments

View all comments