0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
നോക്കി . "ഇവര് വലുതാവോ ഡാ ?" മഞ്ജുസ് വീണ്ടും അവര് കിടക്കുന്നിടത്തേക്ക് നോട്ടം പായിച്ചുകൊണ്ട് സംശയിച്ചു .
"അതൊക്കെ ആയിക്കോളും..ഡോക്ടർ പറഞ്ഞില്ലേ നോർമൽ ആവാൻ കൊറച്ചു ടൈം എടുക്കുമെന്ന്..പിന്നെ എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നേ " ഞാൻ അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് ചിരിച്ചു . എന്നിട്ടും അവൾക്കു സമാധാനം ആകാത്തതുകൊണ്ട് ഞാനവളെയും കൂട്ടി വേഗം പുറത്തിറങ്ങി . റൂമിൽ പോകാതെ ഹോസ്പിറ്റലിന്റെ ഒരൊഴിഞ്ഞ ഭാഗത്തേക്ക് അവളെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ നടന്നു . "പാവം അല്ലെ .." കുട്ടികളുടെ കിടത്തം ഓർത്തെന്ന പോലെ അവൾ നടക്കുന്നതിനിടെ പയ്യെ പറഞ്ഞു . "ആഹ്...നിനക്കു തീരെ ക്ഷമ ഇല്ലല്ലോ ..അതിന്റെ കുഴപ്പം ആണ് " അവളുടെ വളരെ നേരത്തെയുള്ള പ്രസവം ഓർത്തു ഞാനും പയ്യെ പറഞ്ഞു . അതുകേട്ടതോടെ മഞ്ജുസ് എന്ന് കടുപ്പിച്ചൊന്നു നോക്കി . "എന്താ പിടിച്ചില്ലേ?" ഞാൻ അവളെ നോക്കി ചിരിച്ചു . "ഇല്ല..." അവൾ പുച്ഛം ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു . "പിന്നെ ഞാൻ എന്തോ പറയാനാ .." അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു . "നീ ഒന്നും പറയണ്ട ...മിണ്ടാതിരുന്നാൽ മതി ..ആസ്ഥാനത്തു ഓരോ കോമഡി ആയിട്ട് വന്നോളും " മഞ്ജുസ് ദേഷ്യപ്പെട്ടുകൊണ്ട് തന്നെ എന്റെ ഇടുപ്പിൽ നുള്ളി . "ആഹ്...സ്സ്...." അവളുടെ നുളളിൽ അത്യാവശ്യം വേദനിച്ച ഞാനൊന്നു എരിവ് വലിച്ചു . "എനിക്കൊരു സ്വസ്ഥതയും ഇല്ല അപ്പഴാ അവന്റെ ഒരു ..." മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "പിന്നെ അതുതന്നെ ആലോചിച്ചു ഇരിക്കാൻ പറ്റോ ?"

💬 Comments

View all comments