Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
തലകുടഞ്ഞു .
"അച്ചോടാ പാവം..."
അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .
"സീരിയസ്‌ലി മാൻ ...ഞാൻ ചുമ്മാ ഗെയിം കളിച്ചു ഇരിക്കുവായിരുന്നു..അതിന്റെ ഇടയിലാ പെട്ടെന്ന് വേദന തുടങ്ങിയത്..പിന്നെ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്ന് പറഞ്ഞ പോലെ ആയി..ശ്വാസം മുട്ടുന്ന പോലെ ഒകെ ആയപ്പോൾ ഞാൻ കിടന്നു കരയാൻ തുടങ്ങി.."
മഞ്ജുസ് ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞൊപ്പിച്ചു .
"ഹി ഹി...അല്ലെങ്കിലും കരച്ചില് നിന്റെ മാസ്റ്റർ പീസ് ആണല്ലോ "
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
"പോടാ...അതൊക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു ..."
മഞ്ജുസ് അതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ നുള്ളി .
"ആഹ്..ആഹ്..എന്നിട്ട് "
ഞാൻ വീണ്ടും കഥ കേൾക്കാനുള്ള ത്വരയിൽ തിരക്കി .
"എന്നിട്ടെന്താ ..അമ്മേം അച്ഛനും ഒകെ എന്റെ നിലവിളി കേട്ട് ഓടി വന്നു ..വണ്ടി ഒക്കെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് എളുപ്പം ഇങ്ങു പോന്നു.."
മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു നിർത്തി .
"ഹ്മ്മ്...."
ഞാൻ അതുകേട്ടു പയ്യെ മൂളി .
"നിന്നെ വിളിക്കാൻ ഞാൻ പറഞ്ഞതാ ..പക്ഷെ അപ്പോഴത്തെ വെപ്രാളത്തിൽ അതൊന്നും നടന്നില്ല "
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
"അത് സാരല്യ ...എനിക്ക് അല്ലേലും കംപ്ലയിന്റ് ഒന്നും ഇല്ലല്ലോ .."
ഞാൻ ചിരിച്ചുകൊണ്ട് അവളെ മുഖം ചെരിച്ചു നോക്കി .
"ഹ്മ്മ്....തിയറ്ററിലോട്ടു കേറ്റുമ്പോഴും ഞാൻ അമ്മയോട് ചോദിച്ചതാ..അപ്പൊ പറഞ്ഞു വിളിച്ചിട്ടുണ്ടെന്നു "
മഞ്ജുസ് അതൊക്കെ ഓര്മിച്ചെടുത്തുകൊണ്ട് പറഞ്ഞു .
"ആഹ്..."
ഞാൻ പയ്യെ മൂളി .
"അത്ര ഒക്കെയേ ഓര്മ ഉള്ളു ...പിന്നെ ഒക്കെ കഴിഞ്ഞിട്ടല്ലേ ബോധം വന്നത് "
മഞ്ജുസ് ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു ചിരിച്ചു .
"നിനക്കു അതിനു എവിടെയാ ബോധം ?"
ഞാൻ അവളെ കളിയാക്കികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .
"ഒന്ന് പോടാ ...കണ്ണ് തുറന്നപ്പോ ആദ്യം നിന്നെ കാണാനാ തോന്നിയെ ...ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ലാന്ന്...തെണ്ടി..."
സംസാരം കേട്ട് മഞ്ജുസ് എന്റെ ഇടുപ്പിൽ ഒന്നുടെ നുള്ളി വേദനിപ്പിച്ചു .
"ആണോ ? അത് തരക്കേടില്ല
💬 Comments
View all comments