Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
വാ...ഹ്ഹ്ഹ് "
മഞ്ജുസ് ബലം പിടിച്ചുകൊണ്ട് തന്നെ എന്നെ പിടിച്ചു വലിച്ചു .
'സ്സ്..എടി എന്റെ കൈ..കൈ ...കൈ ."
അവളുടെ വലിയിൽ കൈ വേദനിച്ചതും ഞാൻ സ്വല്പം ഉറക്കെ മുരണ്ടു .
"ഹി ഹി...പട്ടി കരയുന്ന പോലെ ഉണ്ട് ..."
എന്റെ ശബ്ദം കേട്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കയ്യിലെ പിടിവിട്ടു ."അതിനേക്കാൾ നല്ലത് നിന്റെ അച്ഛൻ കരയുന്ന പോലെ ഉണ്ട് എന്ന് പറയുന്നതാ "
ഞാൻ അവൾക്കിട്ടു താങ്ങിക്കൊണ്ട് പയ്യെ പിറുപിറുത്തു .,
"എന്തോന്നാ ..?"
മഞ്ജുസ് അത് ശരിക്കു കേൾക്കാത്ത പോലെ എന്നെ നോക്കി പുരികം ഇളക്കി .
"പട്ടി ..നിന്റെ അച്ഛൻ ആണെന്ന് "
ഞാൻ പെട്ടെന്ന് അവളുട കൈരണ്ടും കൂട്ടിപിടിച്ചുകൊണ്ട് പല്ലിറുമ്മി .അല്ലെങ്കിൽ വീണ്ടും വല്ല മാന്തലോ കുത്തോ ഒക്കെ കിട്ടും .
"ദേ ഞാൻ മോന്തക്കൊന്നു തരും ട്ടോ..."
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
"പിന്നെ....നീ ഒലത്തും ..."
ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു . പിന്നെ തിരികെ റൂം ലക്ഷ്യമാക്കി തന്നെ നീങ്ങി .
അവിടന്നും കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് കുട്ടികളെ കയ്യിലെടുക്കാൻ അവസരം കിട്ടുന്നത് .അതുവരെയും ചില്ലു കൂട്ടിൽ തന്നെ ആയിരുന്നു അവരുടെ വാസം .ഇടക്ക് ഞാനും മഞ്ജുവും പോയി കാണും .
ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ തൊടാനൊക്കെ ഞങ്ങൾക്ക് അവസരം കിട്ടി . ഇൻക്യൂബേറ്ററിന്റെ ചെറിയ ദ്വാരത്തിലൂടെ കൈ അകത്തേക്കിട്ടുകൊണ്ടാണ് ഞാനും മഞ്ജുവും ഞങ്ങളുടെ പൊന്നോമനകളെ ലാളിച്ചിരുന്നത് . അവരെ ഒന്ന് വാരിയെടുക്കാനും ഉമ്മവെക്കാനുമൊക്കെ ഏറെ ആഗ്രഹിച്ചിരുന്ന
💬 Comments
View all comments