Chapter 1
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19
Rathishalabhangal Life is Beautiful 19
Author : Sagar Kottapuram | Previous Part
അവരെ കാണാത്തതുകൊണ്ട് ഞാൻ ജസ്റ്റ് ഒന്ന് തിരഞ്ഞിറങ്ങി . മായേച്ചിയുടെ വീടിന്റെ പുറകിലുള്ള പറമ്പിൽ ഒരു വാഴത്തോട്ടം ഉണ്ട് . അവിടെയിരുന്നാണ് കല്യാണത്തലേന്നു ഞങ്ങൾ വെള്ളമടിയും കലാപരിപാടികളുമൊക്കെ നടത്തിയത് .എനിക്ക് ആകെക്കൂടി അവര് പോയിരിക്കാൻ സാധ്യതയുള്ള ഒരു സ്ഥലമായി തോന്നിയത് അത് മാത്രമാണ് . ബാക്കിയുള്ളിടത്തൊക്കെ എങ്ങനെ പോയാലും ആൾക്കാരുടെ നോട്ടം കിട്ടും . അതുകൊണ്ട് ഞാൻ രണ്ടും കൽപ്പിച്ചു അങ്ങോട്ടേക്ക് തന്നെ പോയി .
എന്റെ ഊഹം ഒന്നും തെറ്റിയില്ല . ആളുകളുടെ ശ്രദ്ധയിൽ നിന്നൊക്കെ മാറി രണ്ടും കൂടി വാഴത്തോപ്പിൽ നിന്ന് കരളും കരളും കൈമാറുന്നുണ്ട് . അവരെ കണ്ടതും ഞാൻ വലിയൊരു വാഴയുടെ മറവിൽ ഒളിഞ്ഞു നിന്നു. പിന്നെ അവിടെനിന്നുകൊണ്ട് അവരുടെ കൊഞ്ചലും കുഴലും ഒക്കെ ശ്രദ്ധിച്ചു .
"പോവാടാ ..ആരേലും വരും.."
വീണ അവന്റെ മുൻപിൽ നിന്നു ചുറ്റും കണ്ണോടിച്ചുകൊണ്ട് ചെറിയ പേടിയോടെ തന്നെ പറഞ്ഞു .
"ഇവിടെ ആരും വരാൻ ഒന്നും ചാൻസില്ല എന്റെ വീണേ ...നീ ഒന്ന് പേടിക്കാതിരിക്ക് "
ശ്യാം അവളുടെ കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു . പക്ഷെ ടച്ചിങ് ഒന്നും അത്ര പ്രോത്സാഹിപ്പിക്കാത്ത പോലെ വീണ വേഗം കൈപിൻവലിച്ചു .
"അതേയ്..ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട "
അവന്റെ ഉദ്ദേശം മനസിലായ പോലെ വീണ ചിരിച്ചു .
"ശെന്റെ പള്ളി....എടി മോളെ ഞാൻ ചതിക്കത്തൊന്നും ഇല്ല ..നിന്നെ കെട്ടാമെന്നു പറഞ്ഞിണ്ടെങ്കില് ഞാൻ കെട്ടിയിരിക്കും ...അച്ഛൻ ആണ് സത്യം "
അവളുടെ നിസഹകരണം കണ്ടു ശ്യാം തലചൊറിഞ്ഞു .
"അതൊക്കെ ഓക്കേ...പക്ഷെ ടച്ചിങ് വേണ്ട ..."
വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"അതെന്ന പരിപാടിയാ മോളെ...ഇത്ര ഒക്കെ ആയില്ലേ ..ഒരു കിസ് എങ്കിലും താടി "
ശ്യാം അവളുടെ കയ്യിൽ ഒന്നുടെ പിടിച്ചു ചിണുങ്ങി .
"ദേ ദേ ...വേണ്ടാ ട്ടോ "
ശ്യാം കയ്യിൽ കയറി പിടിച്ചതും അവള് ചുറ്റും നോക്കി . ഞാനെല്ലാം ഒളിച്ചിരുന്ന് കാണുന്നുണ്ട് എന്നൊന്നും അവറ്റകള് അറിയുന്നില്ല .
"വേണം..പ്ലീസ് ...അല്ലെങ്കിൽ ഞാൻ ഇനി മിണ്ടില്ലേ"
ശ്യാം ഒരു ഭീഷണി പോലെ പറഞ്ഞു അവളെ നോക്കി കണ്ണുരുട്ടി .
"എനിക്ക് പേടിയാടോ ...ആരേലും കണ്ടാൽ മാനം പോവും "
💬 Comments
View all comments