Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
വീണ്ടും തലയ്ക്കു കൈകൊടുത്തു കാണും .
"അതിനു ഞാൻ അല്ലാലോ വിളിച്ചത് ...റോസു മോൾ അല്ലെ "
ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് കൊഞ്ചി .
"പോടാ പുല്ലേ ..."
അതുകേട്ടു അവളൊന്നു പയ്യെ ചിരിച്ചു .
"പിന്നെ..ഹൌ ഈസ് യുവർ കിഡ്സ് ? "
ഒന്ന് ചിരിച്ച ശേഷം അവള് സാധാരണ പോലെ തിരക്കി .
"സുഖം ..."
ഞാൻ ഒറ്റവാക്കിൽ മറുപടി നൽകി .
"ഹ്മ്മ്...."
അവൾ അതുകേട്ടു പയ്യെ മൂളി .
"അല്ലെടി ...നീ ഇതേകുറിച്ചൊന്നും ചിന്തിക്കുന്നില്ലേ ? കല്യാണംകഴിഞ്ഞിട്ടിപ്പോ കുറച്ചായില്ലേ മോളെ ?"
ഞാൻ സംശയത്തോടെ തന്നെ ചോദിച്ചു .
"ഏയ് ..കുറച്ചൂടെ കഴിയട്ടെ ..റോബിക്കും ഉടനെ കുട്ടികള് വേണമെന്ന് ആഗ്രഹം ഒന്നും ഇല്ല "
റോസ്‌മേരി അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
"ആഹ്...ബെസ്റ്റ് "
ഞാൻ അതുകേട്ടു ചിരിച്ചു .
"ഹി ഹി ...പിന്നെ നിന്റെ മോള് എങ്ങനെ ഉണ്ട് ? എന്റെ പേരും ഇട്ടിട്ടു അതിന്റെ ഭാവി നശിപ്പിക്കോ?"
റോസമ്മ ചിരിയോടെ തന്നെ ചോദിച്ചു .
"ഏയ്..അവള് അടിപൊളി അല്ലെ..."
ഞാൻ പയ്യെ തട്ടിവിട്ടു .
"ഹ്മ്മ്..നല്ല ക്യൂട്ട് ആണ് ..അത് ചിരിക്കുന്നത് കാണാൻ എന്ത് രസാ "
റോസിമോളെ കണ്ടപ്പോഴുള്ള അനുഭവങ്ങൾ ഓർത്തു റോസ്‌മേരി ആവേശത്തോടെ പറഞ്ഞു .
"മതിയെടി മതിയെടി..എന്റെ കൊച്ചിനെ കണ്ണ് വെക്കല്ലേ "
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .
"പോടാ ..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല "
റോസ്‌മേരി അതുകേട്ടു ചെറിയൊരു വിഷമത്തോടെ തന്നെ പറഞ്ഞു .
💬 Comments
View all comments