Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
"ഒരു തമാശ പറഞ്ഞതാ മോനെ..നീ ഇനി അതിൽ പിടിച്ചു കേറണ്ട "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വേഗത്തിൽ നടന്നു .
അങ്ങനെ വീണ്ടും ഞങ്ങള് വിവാഹ വീട്ടിൽ എത്തി . അപ്പോഴേക്കും ഫ്രീ ആയ വധു വരന്മാർക്കൊപ്പം ഞങ്ങളൊക്കെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ ഫുഡ് ഒകെ കഴിച്ചു ഫ്രീ ആയി . അധികം വൈകാതെ വധുവരന്മാർ വിവേകേട്ടന്റെ വീട്ടിലേക്ക് മടങ്ങി . ഒരാഘോഷം പോലെ എല്ലാം കഴിഞ്ഞു !!!
വിവാഹം കഴിഞ്ഞതോടെ ഞാൻ വീണ്ടും മഞ്ജുസിന്റെ അടുക്കലേക്ക് തന്നെ മടങ്ങി . പിന്നെ വീണ്ടും അവളോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിൽ ആയിരുന്നു താമസമൊക്കെ . അതൊക്കെ ആലോചിച്ചു ഞാനങ്ങനെ കിടന്നു .
പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു .
പിറ്റേന്ന് തൊട്ടു വീണ്ടും ഓഫീസിലേക്ക് . മറുവശത്തു മഞ്ജുവും കോളേജിൽ പോയി തുടങ്ങി . അതോടെ ഇടക്കിടെയുള്ള വിളികൾ കുറഞ്ഞു . അതിൽ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ലെന്നു അവൾക്കും എനിക്കും നന്നായിട്ട് അറിയാം . കുട്ടികൾ ആയതിൽ പിന്നെ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ മഞ്ജുസും പഠിച്ചിട്ടുണ്ട് .
രണ്ടു മൂന്നു ദിവസങ്ങൾ കോയമ്പത്തൂരിൽ അങ്ങനെ തള്ളിനീക്കി . അതിനിടയ്ക്കാണ് റോസ്‌മേരിയുടെ വിളിയെത്തുന്നത് . ഒന്ന് രണ്ടു പുതിയ കോൺട്രാക്ട് സൈൻ ചെയ്യുന്നതിന്റെ ഭാഗമായിട്ട് എന്നോട് ബാംഗ്ലൂരിലേക്ക് ചെല്ലാനായി അവള് ഇടക്കിടെ പറയുന്നുണ്ട് . പക്ഷെ ഞാൻ "നാളെ നാളെ നീളെ നീളെ" എന്ന് പറഞ്ഞു ഉരുണ്ടുകളിക്കുവാണ്. അതുകൊണ്ട് ഇത്തവണ കക്ഷി സ്വല്പം കലിപ്പിൽ ആണ് !
ക്യാബിനിൽ ഇരിക്കുമ്പോഴാണ് അവളുടെ വിളിയെത്തുന്നത് . മുൻപിലിരുന്ന ലാപ്പിൽ സിനിമയും കണ്ടിരുന്ന ഞാൻ മൊബൈൽ എടുത്തു നോക്കി .
"റോസമ്മ കാളിങ് " എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞു . ഒപ്പം അവളുടെ പടവും ! എന്തായാലും എടുക്കുക തന്നെ .
"ഹലോ ..റോസ് ..എവിടെ ആണ് ചക്കരെ ..."
ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചിരിച്ചു .
"സാധാരണ എവിടെയാണോ അവിടെ തന്നെ ..നീ ഏതു നരകത്തിലാടാ തെണ്ടി "
റോസമ്മയുടെ മറുപടി കേട്ടപ്പോൾ താനെ കക്ഷി ദേഷ്യത്തിലാണെന്നു എനിക്ക് ബോധ്യമായി
💬 Comments
View all comments