Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
വിഴുങ്ങി .
"ഡാ ഹോൾഡ് ചെയ്യ്...ഇപ്പൊ വരാം .."
ഞാൻ റോസിമോളെ നോക്കി ചിരിച്ചു ഫോണിൽ കൂടി പറഞ്ഞു .
പിന്നെ അവളെ എടുത്തു പിടിച്ചു കൊണ്ട് എഴുനേറ്റു .
"എന്തേടി ചുന്ദരി ..ചാച്ചനു ഉമ്മ തന്നെ .."
ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങി കവിളിൽ തൊട്ടു കാണിച്ചു . കാര്യം മനസിലായ റോസ് മോള് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .
"ചാ..ചാ ..മ്മം മ്മം മ്മം "
പെണ്ണ് എന്റെ കവിളിൽ ചുണ്ടു ചേർത്തു "ഉമ്മ" എന്ന് പറയുകയാണ് ! ഈ രീതിയിൽ ആണ് പുറത്തു വരിക എന്നുമാത്രം !
ഞാൻ അവളെ തിരിച്ചും ഉമ്മകൊടുത്തുകൊണ്ട് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി . പിന്നെ വീടിന്റെ ഒരു വശത്തേക്ക് മാറി അങ്ങോട്ടുമിങ്ങോട്ടും നടന്നു ഫോൺ വീണ്ടും ചെവിയോട് ചേർത്തു .
"ആഹ്..പറ അളിയാ.."
ഞാൻ വീണ്ടും തിരക്കി .
"പറയാൻ എന്താ , ഞാനിപ്പോ എന്താ വേണ്ടേ ? നിന്റെ റോസമ്മക്ക് ക്യാഷ് കൊടുക്കണോ ? അതോ നിന്റെ ഫാദർ ഇൻ ലോയോട് സംസാരിക്കണോ ?"
ശ്യാം കുറച്ചു കാര്യമായി തന്നെ തിരക്കി .
"ഏയ് ..അച്ഛനോട് പറയണ്ട കാര്യമില്ല . നമ്മുടെ കമ്പനി അക്കൗണ്ടിൽ ക്യാഷ് ഉണ്ടാവോ ?"
ഞാൻ ഒരു നീ വിഷം ആലോചിച്ചു സംശയത്തോടെ ചോദിച്ചു .
"ആഹ്..അതൊക്കെ ഉണ്ട് "
ശ്യാം പയ്യെ പറഞ്ഞു .
"ആഹ്..എന്നാൽ അവള് ചോദിച്ചത് എത്രയാണെന്ന് വെച്ചാൽ അങ്ങ് കൊടുത്തേക്ക് "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു.
"മ്മ്..ശരി ശരി .."
💬 Comments
View all comments