0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 605
അവള് കൈകൊട്ടി ചിരിക്കുകയാണ് ചെയ്തത് . "ഹി ഹി ഹി..ചാച്ചാ ...ഹ്ഹ " മഞ്ജുസിന്റെ മടിയിൽ ഇരുന്നു അവള് കുലുങ്ങി ചിരിച്ചു . "ഇതിനു വട്ടാണെന്ന തോന്നുന്നത് " മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു . "നിന്നെപ്പോലെ ആണെന്ന് അങ്ങട് പറഞ്ഞ മതി...കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട " ഞാൻ അതുകേട്ടു ഒരു കൌണ്ടർ അടിച്ചു . "ഹ ഹ .." മഞ്ജുവും അഞ്ജുവും അതുകേട്ടു പയ്യെ ചിരിച്ചു . "മതിയെടാ നിന്നു പ്രസംഗിച്ചത് ...വല്ലോം കഴിച്ചിട്ട്  കിടക്കാൻ നോക്ക് " നേരം വൈകുന്നത് കണ്ടു അമ്മച്ചി ഞങ്ങളോടായി പറഞ്ഞു . "എന്താണ് മമ്മി ...ഇങ്ങള് ഒരു പൊടിക്ക് അടങ് .." ഞാൻ അമ്മയുടെ അടുത്തേക്കായി നടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു. പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . അമ്മച്ചി തന്നെ എനിക്കുള്ളതൊക്കെ വിളമ്പി തന്നു . ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു അഞ്ജുവും മഞ്ജുവും കൂടി പിള്ളേരെ കളിപ്പിച്ചിരുന്നു . മാതാശ്രീ ടി.വി യിൽ തന്നെയാണ് ശ്രദ്ധ .എന്റെ കൂടി കഴിഞ്ഞ ശേഷമാണ് അവരെല്ലാവരും കൂടി കഴിക്കാറ് . ഞാനും മഞ്ജുസും ഒറ്റക്കുള്ള അവസരത്തിലൊക്കെ ഞങ്ങളൊരുമിച്ചേ കഴിക്കാറുള്ളു .
എന്തായാലും ഫുഡ് കഴിച്ച ശേഷം ഞാൻ മഞ്ജുസിന്റെ അടുത്ത് ചെന്ന് അവളുടെ മടിയിലിരുന്ന റോസ്‌മോളുടെ നേരെ കൈനീട്ടി . വിളിക്കേണ്ട കാര്യം ഒന്നും ഇല്ല.  പെണ്ണ് വേഗം എന്റെ കയ്യിലേക്ക് ചാടി . "പോവാം...." ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി . "ചാ ച്ച..മ്മ മ്മ് മ .." ഞാനെടുത്തു പിടിച്ചതോടെ റോസിമോള് എന്റെ കവിളിലും ചുണ്ടത്തുമൊക്ക പയ്യെ ഉമ്മവെച്ചു . അഞ്ജുവും മഞ്ജുസും അത് ചെറിയ പുച്ഛത്തോടെ നോക്കുന്നുണ്ട് .  ഞാനതു  മൈൻഡ് ചെയ്യാതെ അവളെയും എടുത്തു ഉമ്മറത്തേക്ക് നീങ്ങി . അച്ഛൻ അപ്പോഴും അവിടെ ഇരിപ്പുണ്ട് . "എന്താടി കുറുമ്പത്തി നിനക്ക് ഉറക്കം ഒന്നും ഇല്ലേ  ?" എന്റെ തോളത്തിരുന്നു കുണുങ്ങുന്ന റോസിമോളെ കണ്ടു അച്ഛൻ തിരക്കി . "ഇന്ന് പകല് എന്റെകൂടെ കിടന്നു കുറെ ഉറങ്ങീതാ ..അതോണ്ടാവും "

💬 Comments

View all comments