0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 606
ഞാൻ അവളെ മടിയിലേക്ക്‌വെച്ചുകൊണ്ട് തിണ്ണയിലിരുന്നു , അച്ഛനോടായി പറഞ്ഞു . "ഹ്മ്മ്..." പുള്ളി അതുകേട്ടു പയ്യെ മൂളി . പിന്നെ കുറച്ചുനേരം അച്ഛനോട് സംസാരിച്ചു ഉമ്മറത്തിരുന്നു .പിറ്റേന്ന് അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീടുവരെ പോകുന്നുണ്ടെന്നു ആ സംസാരത്തിനിടെയാണ് ഞാൻ അറിഞ്ഞത് . അതൊക്കെ തലയാട്ടികേട്ടുകൊണ്ട് ഞാൻ പുള്ളിയുടെ സംസാരം ശ്രദ്ധിച്ചിരുന്നു . അഞ്ജുവിനു ചില ആലോചനകളൊക്കെ വരുന്ന കാര്യവും അച്ഛൻ എന്നോട് സൂചിപ്പിച്ചു . "അവളെന്താ പറയുന്നേ ?" അഞ്ജുവിന്റെ കല്യാണ കാര്യം കേട്ടപ്പോൾ ഞാൻ പയ്യെ തിരക്കി . "പഠിപ്പു കഴിഞ്ഞിട്ട് മതിയെന്നാ പെണ്ണ് പറയുന്നത് " അച്ഛന് പുറത്തെ വിദൂരതയിലേക്ക് നോക്കികൊണ്ട് പയ്യെ പറഞ്ഞു . "ആഹ്..അതൊക്കെ മതി...എന്തിനാ ചുമ്മാ തിരക്ക് കൂട്ടുന്നത് .." ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ തട്ടിവിട്ടു . "ഹ്മ്മ്...ഇപ്പോഴത്തെ കാലം ആണ് ഇനി അവൾക്കും വല്ല ..." അച്ഛൻ അർഥം വെച്ച്  പറഞ്ഞുകൊണ്ട് എന്നെ ഒന്ന് നോക്കി . ഞാനതിനു ഒന്നും മിണ്ടാതെ ഒന്ന് ഇളിച്ചു കാണിച്ചു തല താഴ്ത്തി . പിന്നെ മോളുടെ ഇരുകയ്യും പിടിച്ചു തമ്മിൽ അടിച്ചു . "കണ്ടു പഠിക്കാൻ പിന്നെ ഇവിടെ  തന്നെ ഓരോരുത്തർ ഉണ്ടല്ലോ " എന്റെ ഇരിപ്പു കണ്ടു അച്ഛൻ ഒന്നുടെ കളിയാക്കി . "അതുകൊണ്ടിപ്പോ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ "
ഞാൻ അച്ഛന്റെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു ."ഹ്മ്മ്...ഉണ്ടായില്ലെങ്കിൽ നിങ്ങള്ക്ക് കൊള്ളാം .." അച്ഛനും ആരോടെന്നില്ലാതെ പറഞ്ഞു . "എന്നാപ്പിന്നെ ഞാൻ അങ്ങട്ട് പോട്ടെ ..." ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കരുതി ഞാൻ എഴുനേറ്റു .പുള്ളി അതിനു പ്രേത്യേകിച്ചൊന്നും  പറഞ്ഞില്ല. ഞാൻ വേഗം മോളെയു എടുത്തു അകത്തേക്ക് കടന്നു . പിന്നെ നേരെ സ്റ്റെയർ കേസ് കേറി മുകളിലെ റൂമിലേക്ക് പോയി . സ്റ്റെപ്പ് കേറുമ്പോഴും റോസിമോള് എന്റെ തോളിൽ കിടന്നു ബഹളം വെക്കുന്നുണ്ട് . ആള് ഫുൾ ഓൺ ആണ് ! "ഒച്ച വെക്കെല്ലെടി പെണ്ണെ ....എന്റെ ചെവി ചൂളം വിളിക്യാ .." ഞാൻ അവളുടെ കൂക്കിവിളി കേട്ട് കണ്ണുരുട്ടി അവളെ അടർത്തി മാറ്റി

💬 Comments

View all comments