Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
പിറകെ വന്നു . അമ്മച്ചി സീരിയൽ കാണുന്നതിനിടെ തന്നെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .
"എന്താടാ ? "
എന്റെ ഒപ്പം ഓടിക്കേറിക്കൊണ്ട് മഞ്ജുസ് പയ്യെ ചോദിച്ചു .
"കാര്യം ഉണ്ട് ...വാ ..പറയാം "
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു . പിന്നെ കൈകോർത്തുകൊണ്ട് തന്നെ മുകളിലേക്ക് കയറി .
"കാര്യം എന്താന്ന് വെച്ചാൽ പറ ..പിള്ളേർക്ക് ചോറ് കൊടുക്കാൻ നേരായി "
റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കൈവിടുവിച്ചുകൊണ്ട് ഗൗരവം നടിച്ചു . അതോടെ ഞാൻ എന്റെ ബാഗ് തുറന്നു റോസ്‌മേരി തന്നെ പെർഫ്യൂം എടുത്തു അവളെ നോക്കി .
"ഇത് നേരത്തെ തരാൻ മറന്നു ...ബാംഗ്ലൂർ പോയപ്പോ വാങ്ങിയതാ.."
ഞാൻ പെർഫ്യൂമിന്റെ ബോക്സ് അവളുടെ നേരെ നീട്ടികൊണ്ട് പയ്യെ പറഞ്ഞു .
"ഹ്മ്മ്...."
അവൾ ഒന്ന് അമർത്തി മൂളികൊണ്ട് അത് കൈനീട്ടി വാങ്ങി . വല്യ ഭാവ
വ്യത്യസം ഒന്നും അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട ! അവള് പക്ഷെ അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് ബോക്സിനുള്ളിൽ നിന്നും പുറത്തെടുത്തു .
"ഈ ബ്രാൻഡ് നിനക്കാരാ പറഞ്ഞു തന്നെ ?"
സംഗതി ഇഷ്ടപെട്ട പോലെ മഞ്ജുസ് എന്നെ നോക്കി .
"റോസ്‌മേരി...."
ഞാൻ പയ്യെ പറഞ്ഞു .
"ഇത് അവള് യൂസ് ചെയ്യുന്ന ബ്രാൻഡ് ആയിരിക്കും അല്ലെ ?"
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കികൊണ്ട് സ്പ്രേ സ്വല്പം ഇടതു കൈത്തണ്ടയിലേക്ക് അടിച്ചു . ആ സെക്കൻഡിൽ തന്നെ അതിന്റെ ഗന്ധം അവിടെയൊക്കെ പരന്നൊഴുകി .
"ഹ്മ്മ്...അതെ "
ഞാൻ അവളുടെ ചോദ്യത്തിന്
💬 Comments
View all comments