0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
എല്ലാ കാര്യത്തിലും നല്ല സപ്പോർട്ടീവ് ആണ് . "തന്റെ കാര്യങ്ങളൊക്കെ എങ്ങനാ ?" സ്വന്തം കഥകളൊക്കെ പറഞ്ഞ ശേഷം അവളെന്നെ നോക്കി . "പഴയ പോലെ തന്നെ ...ആകെ കൂടെ ഒരു മാറ്റം ഉള്ളത് വീട്ടിൽ ഇപ്പൊ അച്ഛൻ ഉണ്ട് ..അതോണ്ട് പഴയ പോലെ  എനിക്കവിടെ വിലസാൻ പറ്റില്ല " ഞാൻ അവളെ നോക്കി ചിരിച്ചു . "ഹ്മ്മ്...അച്ഛൻ റഫ് ആണോ ? ഞാൻ കണ്ടിട്ടില്ല പുള്ളിയെ " റോസ്‌മേരി സംശയത്തോടെ ചോദിച്ചു . "ഏയ് ..ആള് പാവം ആണ് .പക്ഷെ ഞങ്ങള് തമ്മിൽ അങ്ങനെ സംസാരം ഒകെ കുറവാ ..പിന്നെ കാണണം എന്നുണ്ടെങ്കിൽ ഒരീസം വീട്ടിലോട്ട് വാ " ഞാൻ പയ്യെ തട്ടിവിട്ടു . "ആഹ്...വരണം ...നിന്റെ കുട്ട്യോളേം ആ കൂട്ടത്തില് കാണാലോ " റോസമ്മ പയ്യെ ചിരിച്ചു . "ആഹ് ..നീ ആകെക്കൂടി രണ്ടു മൂന്നു വട്ടം അല്ലെ കണ്ടിട്ടുള്ളു ?" ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി . "ആഹ് അതെ ...ലാസ്റ്റ് അവരുടെ ബർത്ത് ഡേയ്ക്ക് കണ്ടതാ .." റോസ്മേരി അതോർത്തു പയ്യെ പറഞ്ഞു . "ഹ്മ്മ്.." ഞാൻ മൂളികൊണ്ട് കളിയിൽ തന്നെ ശ്രദ്ധിച്ചു . "പിന്നെ..നമ്മുടെ ഹീറോയിൻ എന്ത് പറയുന്നു ?" മഞ്ജുസിന്റെ കാര്യം ചോദിച്ചുകൊണ്ട് റോസമ്മ പിന്നെയും തിരക്കി . "അവള് എന്തും പറയും ...അങ്ങനത്തെ ടൈപ്പാ.." ഞാൻ ചിരിയോടെ മറുപടി നൽകി . "രസം അല്ലെ ഇതൊക്കെ...എനിക്ക് നിങ്ങളെ സംസാരം ഒക്കെ കാണുമ്പോ ചെറിയ കുശുമ്പ് ഒകെ തോന്നും ." റോസമ്മ എന്നെ നോക്കി പുഞ്ചിരിച്ചു .

💬 Comments

View all comments