0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഭംഗി ഒകെ പോകും " ഞാൻ അതുകേട്ട് നിഷേധാര്ഥത്തില് തലയാട്ടി . "അത് പിന്നേം വന്നോളുമെന്നെ ...ഇത് മെയിൻ വഴിപാടു ആണ് ...പിന്നെ മുത്തശ്ശിടെ വക ഗുരുവായൂര് ഒരു തുലാഭാരം ഉണ്ട് .." മഞ്ജുസ് ചിരിയോടെ പറഞ്ഞു നിർത്തി . "സ്വർണം കൊണ്ടാവും ..." ഞാൻ അവളെ ഒന്നാക്കിയ പോലെ പറഞ്ഞു . "അല്ല പിച്ചള ...ഒന്ന് പോടാ അവിടന്ന് ....എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട സ്വഭാവം ആണ് " എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി . "ഓഹ്.." ഞാൻ അതുകേട്ടു പയ്യെ മൂളി മുഖം വെട്ടിച്ചു . "അപ്പൊ എന്ത് പറയണം ? സാറിനു എന്നാ ഇപ്പൊ പോകാൻ ഒഴിവുണ്ടാവാ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . "എപ്പോ വേണേലും പോകാം ...ടീച്ചർ പറഞ്ഞാൽ മതി ..." ഞാൻ അത് സമ്മതിച്ചുകൊണ്ട് ആദ്യമേ പറഞ്ഞു . "ഓഹ്...എന്ന അടുത്ത വീക്ക് പഴനിയിൽ പോകാം ...ബാക്കി ഒകെ പിന്നെ നാട്ടിൽ തന്നെ അല്ലെ..അത് സൗകര്യം പോലെ എപ്പോ വേണേലും പോകാം ..." മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞു . "ഹ്മ്മ്...." ഞാൻ മൂളി ശരിവെച്ചു . "അപ്പൊ ശരിക്കും പോവാല്ലേ?" മഞ്ജുസ് വീണ്ടും എന്നെ നോക്കി . "ഹാഹ് ..ഇതെന്തിനാ പിന്നേം പിന്നേം എന്നോട് ചോദിക്കുന്നെ ? ഞാൻ പറഞ്ഞില്ലേ പോവാം ന്നു " അവളുടെ ചോദ്യം കേട്ട് ഞാൻ കൈമലർത്തി . "എന്നാലും അങ്ങനെ അല്ലല്ലോ ..നീ എന്റെ ഹസ്ബൻഡ് അല്ലെ. സോ ചോദിച്ചില്ലെങ്കിൽ മോശം അല്ലെ " മഞ്ജുസ് എന്റെ നെഞ്ചിൽ

💬 Comments

View all comments