0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 595
തട്ടിവിട്ടു . "അമ്മായി..എന്ന ഞാൻ ഒരാളുടെ കാര്യം പറയട്ടെ ...ഇങ്ങൾക്കൊക്കെ ഇന്ററസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് അങ്ങട് ആലോചിക്കാം " പെട്ടെന്ന് ഞാൻ ഇടക്ക് കയറി . അതോടെ വീണയും അമ്മായിയും മുഖത്തോടു മുഖം നോക്കി . "ആരാടാ ? കൊള്ളാവുന്ന ആൾക്കാരാണെങ്കിൽ നമുക്ക് നോക്കാം ..പിന്നെ നീ മോശം ആലോചന ഒന്നും പറയില്ലെന്ന് അമ്മായിക്കറിയാം " എന്നെ വിശ്വാസത്തിലെടുത്തുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു . അതോടെ വീണക്ക് കാര്യങ്ങൾ കത്തി തുടങ്ങി . ശ്യാമിന്റെ കാര്യം എടുത്തിടാൻ വേണ്ടിയാണ് ഞാനും മഞ്ജുസും കൂടി പെട്ടെന്ന് വന്നു ചാടിയതെന്നു അവള് ഊഹിച്ചു ! "വല്യമ്മാമ ...ഞാൻ പറഞ്ഞത് കേട്ടോ ?" അമ്മായി ഗ്രീൻ സിഗ്നൽ പറഞ്ഞതോടെ ഉമ്മറത്തിരിക്കുന്ന കൃഷ്ണൻ മാമയോടായി ഞാൻ വിളിച്ചു ചോദിച്ചു . "ആഹ്..കേക്കുന്നുണ്ട് ...ആരാടാ ആള് ?" കൃഷ്ണൻ മാമ ചിരിയോടെ തിരക്കി . "ഹാഹ് ..കൃഷ്ണൻ മാമ അറിയും ...എന്റെ ഫ്രണ്ട് ശ്യാം " ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അമ്മായി വീണയെ ഒന്ന് നോക്കി . അവള് പക്ഷെ അഭിനയിച്ചു തകർക്കുന്നുണ്ട് .അങ്ങനൊരാളെ അറിയത്തെ ഇല്ലെന്നുള്ള മട്ടിൽ ആണ് നിൽപ്പും ഭാവവും ! "ഓഹ്..ആ പയ്യനോ ...ഹ്മ്മ്..അവനു നിന്റെ അത്ര പ്രായം അല്ലെ ഉള്ളു ?" കൃഷ്ണൻ മാമ ചിരിയോടെ തിരക്കി . "ആഹ്..പ്രായം ഒകെ അത്രേയുള്ളു...പക്ഷെ നല്ല ടീം ആണ് .പോരാത്തതിന് ഇപ്പൊ എന്റെ കൂടെ തന്നെയാ ജോലി ഒക്കെ ..." ഞാൻ ശ്യാമിനെ കുറിച്ച് തട്ടിവിട്ടു . "ആഹ്..നമുക്ക് നോക്കാം....അവനെ ഞാൻ കണ്ടിട്ടൊക്കെ ഉണ്ട് ...നല്ല സ്വഭാവം ഒക്കെത്തന്നെയാണ് " കൃഷ്ണൻ മാമ ഗ്രീൻ സിഗ്നൽ നൽകി .അതോടെ വീണയുടെ മുഖത്തും എന്തെന്നില്ലാത്ത തെളിച്ചം പടർന്നു . "ഈ ശ്യാം എന്ന് പറയുമ്പോ , നീ ആക്സിഡന്റ് പറ്റി കിടന്നപ്പോ വീട്ടിൽ വന്നു നിന്നിരുന്ന പയ്യൻ അല്ലെ ?" അമ്മായി പെട്ടെന്ന് ശ്യാമിനെ ഓർത്തുകൊണ്ട് എന്നെ നോക്കി . "ആഹ്..അതുതന്നെ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി ."ആഹ്...നല്ല സ്വഭാവമുള്ള കുട്ടിയാ..അത് ..അല്ലെങ്കിൽ കൂട്ടുകാരനെ നോക്കാൻ വേണ്ടിയിട്ട് ആരേലും

💬 Comments

View all comments