Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
..അപ്പുറത്തൊക്കെ പോയിട്ടാ വരുന്നത് "
മഞ്ജുസ് ചിരിയോടെ തന്നെ മറുപടി പറഞ്ഞു .
"ഇപ്പൊ കോളേജിൽ പോകുന്നില്ലേ ?"
കുഞ്ഞാന്റി വീണ്ടും തിരക്കി .
"ഹ്മ്മ്...ഉണ്ട്.."
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി. പിന്നെ മുത്തശ്ശിയെ നോക്കി പുഞ്ചിരിച്ചു .
"പിള്ളേരൊക്കെ എന്തിയെ കുഞ്ഞാന്റി ?"
മുത്തശ്ശിയുടെ അടുത്തേക്കായി ഇരുന്നുകൊണ്ട് ഞാൻ പയ്യെ അന്വേഷിച്ചു . പിന്നെ റോസിമോളെ മുത്തശ്ശിയുടെ മടിയിലേക്ക് ഇരുത്തി .
"ചാ .ച്ച "
ഞാൻ അവളെ കൈവിട്ടതും പെണ്ണ് പിന്നെയും കണ്ണുരുട്ടി .
"അവിടെ ഇരിക്ക് പെണ്ണെ ...ഞാൻ എവിടേം പോണില്ല "
അവളുടെ കുറുമ്പു കണ്ടു ഞാൻ പെണ്ണിന്റെ കവിളിൽ ഒന്ന് പയ്യെ നുള്ളി
"എന്താടി മോളെ..നിനക്ക് മുത്തശിനെ പിടിച്ചില്ലേ"
അവളുടെ തലയിൽ തഴുകികൊണ്ട് മുത്തശ്ശി ചിരിച്ചു .
"അവൾക്ക് ആരെയും പിടിക്കില്ല ...എപ്പോഴും അച്ഛൻ തന്നെ എടുത്തു നടക്കണം "
മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അതുകേട്ടു മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു .
"പിള്ളേരെവിടെ ?"
ഞാൻ പിന്നെയും കുഞ്ഞാന്റിയെ നോക്കി .
"ടി.വി കാണുന്നുണ്ട് ..."
അവൾ ചിരിയോടെ അതിനു മറുപടി നൽകി ."ആഹ്..എന്ന നിക്ക്..ഞാൻ കുറച്ചു ചോക്ലേറ്റ്സ് വാങ്ങിയിട്ടുണ്ട്..."
ഞാൻ അതും പറഞ്ഞു തിരികെ മുറ്റത്തേക്ക് തന്നെ ഇറങ്ങി . പിന്നെ കാറിന്റെ ഡാഷ്ബോർഡിൽ വെച്ചിരുന്ന ചോക്ലേറ്റ് ബോക്സ് എടുത്തുകൊണ്ട് തിരികെ കയറി .
"ഇന്ന....അവന്മാർക്ക് കൊടുത്തേക്ക് "
ഞാൻ ആ ബോക്സ് കുഞ്ഞാന്റിയുടെ കയ്യിൽ കൊടുത്തുകൊണ്ട് ചിരിച്ചു . മഞ്ജുസ് അതെല്ലാം നന്നായിട്ട് നിരീക്ഷിക്കുന്നുണ്ട് .
"മഞ്ജു ഇരിക്കെടി..."
ഞങ്ങളെ ശ്രദ്ധിച്ചോണ്ട് നിൽക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് കുഞ്ഞാന്റി ചിരിച്ചു .അതോടെ എന്റെ കെട്ട്യോള് ഒന്ന് കസേരയിലേക്കിരുന്നു പുഞ്ചിരിച്ചു .ഒപ്പം ഞാനും അവളുടെ അടുത്ത് തിണ്ണയിലേക്കായി ഇരുന്നു .
"എന്താടി പുല്ലേ..ഒരുമാതിരി മറ്റേടത്തെ നോട്ടം നോക്കുന്നെ "
പിന്നെ മഞ്ജുസിന്റെ ചെവിയിൽ പയ്യെ ഒരു സ്വകാര്യം പോലെ പല്ലിറുമ്മി .
"പറഞ്ഞു തരാം ..."
മഞ്ജുസ് അതിനു പുഞ്ചിരിച്ചുകൊണ്ട് എന്റെ കാതിൽ മറുപടി നൽകി .
"എന്താ ഒരു രഹസ്യം ..?"
ഞങ്ങളുടെ കുശുകുശുക്കല്
💬 Comments
View all comments