Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
തട്ടിവിട്ടു .
"അമ്മായി..എന്ന ഞാൻ ഒരാളുടെ കാര്യം പറയട്ടെ ...ഇങ്ങൾക്കൊക്കെ ഇന്ററസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് അങ്ങട് ആലോചിക്കാം "
പെട്ടെന്ന് ഞാൻ ഇടക്ക് കയറി . അതോടെ വീണയും അമ്മായിയും മുഖത്തോടു മുഖം നോക്കി .
"ആരാടാ ? കൊള്ളാവുന്ന ആൾക്കാരാണെങ്കിൽ നമുക്ക് നോക്കാം ..പിന്നെ നീ മോശം ആലോചന ഒന്നും പറയില്ലെന്ന് അമ്മായിക്കറിയാം "
എന്നെ വിശ്വാസത്തിലെടുത്തുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു .
അതോടെ വീണക്ക് കാര്യങ്ങൾ കത്തി തുടങ്ങി . ശ്യാമിന്റെ കാര്യം എടുത്തിടാൻ വേണ്ടിയാണ് ഞാനും മഞ്ജുസും കൂടി പെട്ടെന്ന് വന്നു ചാടിയതെന്നു അവള് ഊഹിച്ചു !
"വല്യമ്മാമ ...ഞാൻ പറഞ്ഞത് കേട്ടോ ?"
അമ്മായി ഗ്രീൻ സിഗ്നൽ പറഞ്ഞതോടെ ഉമ്മറത്തിരിക്കുന്ന കൃഷ്ണൻ മാമയോടായി ഞാൻ വിളിച്ചു ചോദിച്ചു .
"ആഹ്..കേക്കുന്നുണ്ട് ...ആരാടാ ആള് ?"
കൃഷ്ണൻ മാമ ചിരിയോടെ തിരക്കി .
"ഹാഹ് ..കൃഷ്ണൻ മാമ അറിയും ...എന്റെ ഫ്രണ്ട് ശ്യാം "
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അമ്മായി വീണയെ ഒന്ന് നോക്കി . അവള് പക്ഷെ അഭിനയിച്ചു തകർക്കുന്നുണ്ട് .അങ്ങനൊരാളെ അറിയത്തെ ഇല്ലെന്നുള്ള മട്ടിൽ ആണ് നിൽപ്പും ഭാവവും !
"ഓഹ്..ആ പയ്യനോ ...ഹ്മ്മ്..അവനു നിന്റെ അത്ര പ്രായം അല്ലെ ഉള്ളു ?"
കൃഷ്ണൻ മാമ ചിരിയോടെ തിരക്കി .
"ആഹ്..പ്രായം ഒകെ അത്രേയുള്ളു...പക്ഷെ നല്ല ടീം ആണ് .പോരാത്തതിന് ഇപ്പൊ എന്റെ കൂടെ തന്നെയാ ജോലി ഒക്കെ ..."
ഞാൻ ശ്യാമിനെ കുറിച്ച് തട്ടിവിട്ടു .
"ആഹ്..നമുക്ക് നോക്കാം....അവനെ ഞാൻ കണ്ടിട്ടൊക്കെ ഉണ്ട് ...നല്ല സ്വഭാവം ഒക്കെത്തന്നെയാണ്
💬 Comments
View all comments