Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
"
കൃഷ്ണൻ മാമ ഗ്രീൻ സിഗ്നൽ നൽകി .അതോടെ വീണയുടെ മുഖത്തും എന്തെന്നില്ലാത്ത തെളിച്ചം പടർന്നു .
"ഈ ശ്യാം എന്ന് പറയുമ്പോ , നീ ആക്സിഡന്റ് പറ്റി കിടന്നപ്പോ വീട്ടിൽ വന്നു നിന്നിരുന്ന പയ്യൻ അല്ലെ ?"
അമ്മായി പെട്ടെന്ന് ശ്യാമിനെ ഓർത്തുകൊണ്ട് എന്നെ നോക്കി .
"ആഹ്..അതുതന്നെ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി ."ആഹ്...നല്ല സ്വഭാവമുള്ള കുട്ടിയാ..അത് ..അല്ലെങ്കിൽ കൂട്ടുകാരനെ നോക്കാൻ വേണ്ടിയിട്ട് ആരേലും ഇങ്ങനെ വന്നു നിൽക്കോ."
അമ്മായിയും അതോടെ ട്രാക്കിൽ കേറി .
"ഹ്മ്മ്..ബെസ്റ്റ് സ്വഭാവം ...."
ഞാനതുകേട്ടു മനസിൽ പിറുപിറുത്തു .
പക്ഷെ വീട്ടുകാരുടെ അനുകൂല റെസ്‌പോൺസ് കണ്ടതോടെ വീണയുടെ മുഖം ഒന്ന് പ്രസാദിച്ചു . മല പോലെ വന്നത് ഏലി പോലെ പോയി എന്ന പോലെ ആയി കാര്യങ്ങൾ . ഒറ്റ വക്കിൽ ഒരു കല്യാണം റെഡി ആയി .
"ആഹ്..ശ്യാം നല്ല പയ്യനാ..ഇനി ഇവളുടെ കാര്യം കൂടി അറിഞ്ഞാൽ നമുക്കങ്ങട് ശരിക്കും ആലോചിക്കാം അല്ലെ ആന്റി ?"
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അമ്മായിയെ നോക്കി .
"ഹ്മ്മ്..ആലോചിക്കുന്നതിൽ ഒന്നും തെറ്റില്ല....പക്ഷെ ഇവളുടെ ചേട്ടന്മാരോടൊക്കെ ഒന്ന് ചോദിക്കണം ..പിന്നെ അവരല്ലേ ആലോചന ആയിട്ട് ഇങ്ങോട്ടു വരേണ്ടത് "
അമ്മായി അതിലെ നൂലാമാലകൾ വിശദീകരിച്ചു .
"അതൊക്കെ ചോദിച്ചിട്ട് അമ്മായി പറ ..ഞാൻ അവന്റെ വീട്ടില് വേണേൽ കാര്യം പറയാം "
ഞാൻ കാര്യായിട്ട് തന്നെ തട്ടിവിട്ടു .
"നിനക്ക് വല്ല എതിർപ്പും ഉണ്ടോടീ വീണേ ?"
മഞ്ജുസ് പെട്ടെന്ന് വീണയെ നോക്കി പുരികം ഇളക്കി
💬 Comments
View all comments