0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ആണ് . ക്‌ളാസിൽ വന്ന കണ്ട പരിചയം കൂടി കാണിക്കില്ല ...എന്ത് സാധനം ആണ് ..." അഞ്ജലി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും മഞ്ജുസ് അകത്തു നിന്നും ഉമ്മറത്തേക്ക് എഴുന്നള്ളി . "ആഹ്..അതേടി..ഇനി അത് പറഞ്ഞോ. കോളേജിൽ ബന്ധം ഒന്നും ഇല്ല..നീ സ്റുഡന്റും ഞാൻ ടീച്ചറും ആണ് " മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു . "പിന്നെ...ലോകത്തു നീ മാത്രമാണല്ലോ ടീച്ചർ " ഞാൻ മഞ്ജുസിന്റെ മറുപടി കേട്ട് അവളെ കളിയാക്കി . "അങ്ങനെ പറഞ്ഞു കൊടുക്ക് കണ്ണേട്ടാ ..എന്നെ ഒകെ എത്രവട്ടം വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് അറിയോ " അഞ്ജലി മഞ്ജുസിനെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു . "സ്വാഭാവികം ...." ഞാൻ അതുകേട്ടു ചിരിച്ചു . "ക്‌ളാസിൽ നല്ലപോലെ ബീഹെവ് ചെയ്തില്ലെങ്കിൽ ആരായാലും ഇറിറ്റേറ്റഡ്‌ ആകും .." അഞ്ജലിയുടെ മറുപടി കേട്ട് മഞ്ജുവും തട്ടിവിട്ടു . "ഇവളെങ്ങനെയാ കോളേജില് ?" ഞാൻ മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് അഞ്ജലിയെ ചോദ്യ ഭാവത്തിൽ നോക്കി . "ഓഹ്‌..കൊഴപ്പല്യ ..കൊറച്ചു ലുക്ക് ഉള്ളോണ്ട് ബോയ്സിന് ഒക്കെ വല്യകാര്യം ആണ് .." മഞ്ജുസിനെ കളിയാക്കികൊണ്ട് അഞ്ജലി തട്ടിവിട്ടു . "പോടീ പോടീ ..." അതുകേട്ടു മഞ്ജുസ് അവളുടെ പുറത്തു പയ്യെ ഒരടി നൽകി . "ഹ ഹ ...അത് ഞങ്ങളുടെ ബാച് ഉള്ളപ്പോഴും അങ്ങനെയാ .." ഞാനതു ശരിവെച്ചു . "പിന്നെ ഫാഷൻ പരേഡ് എന്നൊക്കെ പിള്ളേര് കളിയാക്കി വിളിക്കും " മഞ്ജുസിന്റെ ഡ്രസ്സിങ് സ്റ്റൈൽ ഒകെ ഓർത്തു അഞ്ജലി തട്ടിവിട്ടു . "ആഹ്..അത് മായേച്ചിയും പറയും " ഞാൻ അത് ചിരിയോടെ കേട്ടിരുന്നു

💬 Comments

View all comments