0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഞാൻ അവളുടെ തൊട്ടിലിലേക്ക് കിടത്തി. പിന്നെ ബെഡിലേക്കിരുന്നുകൊണ്ട് മഞ്ജുസ് വരാൻവേണ്ടി കാത്തിരുന്നു . സ്വല്പം കൂടി കഴിഞ്ഞതോടെ ആദിയെയും തോളിലിട്ടുകൊണ്ട് അവള് വന്നു . ചെറുക്കനെ തൊട്ടിലിൽ കിടത്തിയ ശേഷം നേരെ ബെഡിലേക്ക് വലിഞ്ഞു കയറി . ഞാൻ എല്ലാം നോക്കി ക്രാസിയിൽ ചാരി ഇരിപ്പുണ്ട് . "നിന്റെ തന്തപ്പടി എന്തിനാ വിളിച്ചേ ?" അടുത്തേക്ക് വന്ന മഞ്ജുസിനോടായി ഞാൻ തിരക്കി . "ചുമ്മാ...ഞാൻ മോളല്ലേ ...വിശേഷം ഒക്കെ അറിയാൻ വേണ്ടി വിളിച്ചതാ" മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് എന്റെ മടിയിലേക്ക് ചാഞ്ഞു . പിന്നെ എന്റെ മടിയിൽ തലവെച്ചുകൊണ്ട് മലർന്നു കിടന്നു എന്നെ കണ്ണുമിഴിച്ചു നോക്കി . "തമാശിക്കല്ലേ ..." അവളുടെ മറുപടി കേട്ട് ഞാൻ മുഖം വക്രിച്ചു . "എന്താ...നിനക്ക് മാത്രേ തമാശിക്കാൻ പാടുള്ളോ ? ഞാനും കൂടി നോക്കട്ടെന്നെ .." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ വയറിൽ കയ്യെത്തിച്ചു തോണ്ടി . "ചുമ്മാ കളിക്കാതെ പറയെടി ...." അവളുടെ പെരുമാറ്റം കണ്ടു ഞാൻ ഒന്ന് ചൂടായി . "സൗകര്യമില്ല ...." മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . "എപ്പോ ഉണ്ടാവും ?" ഞാൻ അവളെ നോക്കി പുച്ഛഭാവം നടിച്ചു .
"ഉണ്ടാവുമ്പോ അറിയിക്കാം..." അവളും തിരിച്ചടിച്ചു . "നല്ല ഫോം ആണല്ലോ " മഞ്ജുസിന്റെ മറുപടികൾ കേട്ട് ഞാൻ അവളുടെ കവിളിൽ നുള്ളിവലിച്ചുകൊണ്ട് ചിരിച്ചു . "യാ യാ ...." അവളെന്റെ മടിയിൽ കിടന്നു ചിരിച്ചു . "കിണിക്കാതെ കാര്യം പറ ...." അവളുടെ കയ്യിൽ എന്റെ കൈ കോർത്തുകൊണ്ട് ഞാൻ വീണ്ടും തിരക്കി .

💬 Comments

View all comments