0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അതോടെ ഞാൻ കൈവിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി ദേഷ്യം കടിച്ചമർത്തി . അവന്റെ പിറകിൽ നിന്നിരുന്നവന്മാരും അതുകണ്ടു ചിരിക്കുന്നുണ്ട് . "അവന്റെ മോന്തക്ക് ഒന്ന് കൊടുക്കെടാ കവി ..." എല്ലാം കണ്ടു നിന്ന് അരിശം പിടിച്ച മഞ്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു ചീറ്റി . "അണ്ണാ ..പോ " ഞാൻ അവന്മാരെ നോക്കി ഒന്നുടെ മര്യാദക്ക് പറഞ്ഞു . "ഇല്ലെന്നാ നീ എന്ന പണ്ണുവേ ? അത് ഇരിക്കട്ടും ,അന്ത പൊണ്ണു യാര് ? ഉൻ സെറ്റപ്പാ ?" മഞ്ജുസിനെ നോക്കികൊണ്ട് അവൻ എന്നെ നോക്കി . "അണ്ണാ മര്യാദക്ക് സംസാരിക്ക്..അതൊന്നും വേണ്ട " ഞാൻ പെട്ടെന്ന് സ്വരം ഒന്ന് മാറ്റിക്കൊണ്ട് അവനെ നോക്കി ചിരിച്ചു . "എന്ന മര്യാദ ? ആഹ് " അവനും പെട്ടെന്ന് ഭാവം മാറ്റിക്കൊണ്ട് എന്റെ നെഞ്ചിൽ പയ്യെ ഒന്ന് തള്ളി . അതോടെ എന്റെ കൂടെ വന്നവരുടെയും കൂടി നിന്നവരുടെയും ഒക്കെ മുഖം മാറി . അവന്റെ തള്ളലിൽ ഞാൻ സ്വല്പം ഒന്ന് പിന്നാക്കം നീങ്ങി എങ്കിലും ഞാൻ ചിരിച്ചു തന്നെ നിന്നു. "അയ്യോ മോനെ.." "കണ്ണാ ...വേണ്ടെടാ ..." ഉന്തും തള്ളും ആയതോടെ എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ ടെൻഷൻ ആയി . "മച്ചാനെ പറയുന്നത് കേൾക്ക് ...ദേഹത്ത് തൊടണ്ട " ഞാൻ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "ഡാ...മോനെ വേണ്ട...അതങ്ങു വിട്ടേക്ക്..." സംഭവം വഷളാകുമെന്നു കണ്ടതോടെ എന്റെ അച്ഛനും വിളിച്ചു പറഞ്ഞു .
പക്ഷെ മഞ്ജുസ് മാത്രം ഒരു കൂസലും ഇല്ലാതെ കുതറുന്നുണ്ട് .

💬 Comments

View all comments