Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
എല്ലാരും അറിഞ്ഞതോടെ അവന്മാര് ഒറ്റപ്പെട്ടു തുടങ്ങി . മാത്രമല്ല ഇവന്മാരുടെ ഷോ കണ്ടു നിന്ന എല്ലാവരിലും ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട് .
നിലത്തു വീണതോടെ എനിക്കും വാശി ആയി . ഞാൻ അവനെയും എടുത്തു അവിടെ കിടന്നു ഉരുണ്ടു .ഉരുളുന്നതിനിടെ തന്നെ ഞാൻ അവന്റെ കഴുത്തിൽ എന്റെ ഇടതുകൈ കുത്തിപ്പിടിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് , അവൻ അത് തടയാനും ശ്രമിച്ചുകൊണ്ട് കൈകാൽ ഇട്ടു അടിച്ചു . എന്നേക്കാൾ കരുത്തൻ ആണ് അവനെങ്കിൽ കൂടി എന്റെ അപ്പോഴത്തെ ദേഷ്യം എനിക്ക് കൂടുതൽ കരുത്ത് നൽകി എന്ന് പറയാം .
"പൂറി മോനെ...."
ഇടക്ക് ഞാൻ അറിയാതെ തന്നെ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ പിടിമുറുക്കി പല്ലുഞെരിച്ചു .പിന്നെ
അവന്റെ മുകളിലേക്കായി അതിവേഗം ചാടിക്കയറി പുല്ലൻറെ കവിളിൽ കൈവീശി ഒറ്റയടി അങ്ങ് കൊടുത്തു .
"നീ കൊറേ നേരം ആയി ..മറ്റേടത്തെ ഷോ "
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ മോന്തക്ക് ഒറ്റയടി . പിന്നെ മുഷ്ടി ചുരുട്ടി അവന്റെ കല്ലുപോലുള്ള നെഞ്ചിലും രണ്ടു കുത്ത് കുത്തി .
"ഡാ കണ്ണാ ..വേണ്ടെടാ മോനെ..."
എന്റെ കോപ്രായം കണ്ടതോടെ അച്ഛൻ വിളിച്ചു കൂവി . പക്ഷെ ഞാൻ അതൊന്നും കേൾക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല. അച്ഛനെ കൂടാതെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് . പക്ഷെ മഞ്ജുസ് മാത്രം എന്റെ മാറ്റം അത്ഭുതത്തോടെ നോക്കി രസിക്കുന്നുണ്ട് .
അടികൊണ്ടെങ്കിലും അവനു അതൊരു വിഷയമായിരുന്നില്ല.പെട്ടെന്ന് അവൻ കാലുകൾ ഉയർത്തി എന്നെ അവന്റെ അരക്കെട്ടിൽ നിന്നും ചവിട്ടി നിലത്തേക്ക് വീഴ്ത്തി . എന്റെ നെഞ്ചിൽ കാലുകൊണ്ട് അവൻ ആഞ്ഞു തള്ളിയതോടെ ഞാൻ വീണ്ടും നിലത്തേക്ക് വീണു പോയി . മുണ്ട് ഒക്കെ അഴിഞ്ഞു പോകാഞ്ഞത് ഭാഗ്യം....
"മോനെ.."
"കണ്ണാ ...വേണ്ടെടാ..മതി...."
"ഒന്ന് പിടിച്ചു മാറ്റ് ..."
"ആരേലും പിടിച്ചു മാറ്റ്..."
"കവി..."
എനിക്ക് ചുറ്റും നിന്ന ആരൊക്കെയോ ഞങ്ങളുടെ അടിപിടി കണ്ടു ബഹളം വെക്കുന്നുണ്ട് . പക്ഷെ എനിക്കപ്പോഴേക്കും കലിപ്പ് അതിന്റെ ഉച്ച്ചസ്ഥായിൽ എത്തിയിരുന്നു .നിലത്തേക്ക് വീണ എന്നെ അവൻ വീണ്ടും ചവിട്ടികൊണ്ട് എണീക്കാൻ
💬 Comments
View all comments