0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പുള്ളി നിക്കുന്നത് . "കവി എന്റെ അച്ഛൻ...." മഞ്ജുസും അതുകണ്ടു വാ പൊളിച്ചു കൊണ്ട് മുഖം വെട്ടിച്ചു . അച്ഛന് അടികൊള്ളുന്നത് കാണാൻ അവൾക്കു സാധിക്കില്ല . മഞ്ജുസിന്റെ അച്ഛനും
പ്രതിമ പോലെ നിന്ന് കണ്ണടച്ചു . ഒരുനിമിഷം അവിടെ ആകെ നിശബ്ദമായി ..അടിക്കാൻ വന്നവരുടെ ആക്രോശം മാത്രം അതിനിടെ കേൾക്കാം ..ഒപ്പം മലമുകളിൽ നിന്നുള്ള മൈക്ക് അന്നൗൺസ്‌മെന്റും ! ശ്വാസം അടക്കിപിടിച്ചുള്ള നിൽപ്പിൽ ആണ് എല്ലാവരും .പക്ഷെ കയ്യോങ്ങിയ തടിയൻ അതെ സ്പീഡിൽ മഞ്ജുസിന്റെ അച്ഛന്റെ കാൽചുവട്ടിലായി , നിലത്തേക്കിരുന്നു പോയി ! കൂടെ തലപൊത്തികൊണ്ട് ഒരു അലർച്ചയും .. "ആഹ്....ഹ്ഹ്ഹ് " ആ അലർച്ച കേട്ടാണ് മഞ്ജുസും അവളുടെ അച്ഛനും ഒക്കെ കണ്ണ് മിഴിച്ചത്. സംഭവിച്ചത് എന്താണെന്നു ആർക്കും മനസിലായില്ല എങ്കിലും പണി പറ്റിച്ചത് ഞാൻ ആയിരുന്നു ! നേരത്തെ പാട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ കവർ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു . അതിനുള്ളിൽ കിടന്ന തേങ്ങയാണ് തടിയന്റെ തലയിൽ ചെന്ന് വീണത് . ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കയ്യിലുണ്ടായിരുന്ന കവർ ഒന്ന് ആട്ടികൊണ്ട് ചിരിച്ചു . താഴെക്കിരുന്ന തടിയൻ ഗുണ്ടയെ മഞ്ജുസിന്റെ അച്ഛൻ അത്ഭുതത്തോടെ നോക്കി . പിന്നെ എന്നെയും ഒന്ന് വിശ്വാസം വരാത്ത മട്ടിൽ നോക്കി . നമ്മുടെ ധനുഷ് ആണേൽ അതൊക്കെ കണ്ടു ആകെ വിരണ്ടു പോയി . മറ്റവന്റെ തലപൊട്ടി ചോര ഒക്കെ വരുന്നുണ്ട് . അജ്ജാതി ഏറു ആണ് ഞാൻ എറിഞ്ഞത് ! "ചാ ച്ചാ...ഹ്ഹ " എന്റെ ഏറു കണ്ടു റോസിമോള് കൈകൊട്ടി

💬 Comments

View all comments