0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ചിരിക്കുന്നുണ്ട് . തൊട്ടു മുൻപത്തെ സംഭവം ഒക്കെ നടക്കുമ്പോൾ അവളുടെ ഭാവം എന്തായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..പാവം ആ സമയത്തു പേടിച്ചു പോയോ എന്തോ ! "ഉമ്മ്ഹ ..." ഞാൻ റോസിമോളെ നോക്കി ചിരിച്ചു ഉമ്മവെക്കുന്ന പോലെ കാണിച്ചു . മഞ്ജുസും അത് ചിരിയോടെ നോക്കുന്നുണ്ട് ...ആദി കീർത്തനയുടെ കൈകളിൽ ആണ് ..അവൻ എല്ലാം നോക്കി കണ്ടു ഞങ്ങളെ ഒക്കെ മാറി മാറി നോക്കുന്നുണ്ട്. എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാൻ മാത്രം ഉള്ള പ്രായവും ബോധവും ഒന്നും അവർക്ക് ഇല്ലല്ലോ ..എന്നാലും അവന്റെ മുഖത്ത് എന്തോ പേടി ഉണ്ട് ! തല പൊട്ടിയ ചോര പൊത്തിപിടിച്ച കൈവെള്ളയിൽ കണ്ടതും തടിയൻ ഇരുന്നു വിറച്ചു . നിലത്തു മുട്ടിലിരുന്നുകൊണ്ട് തന്നെ അയാൾ വീണ്ടും അഭിമാന ക്ഷതത്തോടെ അലറി . "അടി ഡാ അവനെ ..." അതോടെ നമ്മുടെ ധനുഷ് അച്ഛന് നേരെ പല്ലിറുമ്മിക്കൊണ്ട് ഒന്ന് കയ്യോങ്ങി .പക്ഷെ ഇത്തവണ മഞ്ജുസിന്റെ അച്ഛൻ അത് ഇടംകൈകൊണ്ട് ബ്ളോക് ചെയ്തു . അപ്പോഴേക്കും ഞാൻ അങ്ങോട്ടേക്ക് നീങ്ങിയിരുന്നു .കയ്യിലുണ്ടായിരുന്ന കവർ എങ്ങോട്ടേക്കോ വലിച്ചെറിഞ്ഞു ഞാൻ മുന്നോട്ട് കുതിച്ചു .. "ഡാ പുല്ലേ വേണ്ട ...."
ഞാൻ പല്ലിറുമ്മി .മഞ്ജുസിന്റെ അച്ഛൻ അവന്റെ ഇടം കൈ ബ്ളോക് ചെയ്തു പിടിച്ചതോടെ മെയിൻ റൗഡി കൂടി ആക്രോശിച്ചുകൊണ്ട് പുള്ളിക്ക് നേരെ നീങ്ങി . പക്ഷെ അവനെത്തും മുൻപേ നമ്മുടെ ധനുഷിനെ ഞാൻ വലതു കാൽ ഉയർത്തി ചവിട്ടി കഴിഞ്ഞിരുന്നു .മഞ്ജുസിന്റെ അച്ഛൻ വലതു കൈകൊണ്ട് അവന്റെ കരണത്തൊന്നു പൊട്ടിക്കാൻ നോക്കുമ്പോഴാണ് എന്റെ ഇടപെടൽ .

💬 Comments

View all comments