0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
കാര്യങ്ങളും ഞങ്ങളോട് ചോദിച്ചറിഞ്ഞു .അപ്പോഴേക്കും ആദികുട്ടന്റെ കരച്ചിൽ ഒകെ ഒന്ന് അടങ്ങിയിട്ടുണ്ടായിരുന്നു . എന്റെ അമ്മച്ചി അവനെ എടുത്തു തോളിൽ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നുണ്ട്. "അച്ചു ഓക്കേ അല്ലേടി ?" റോസിമോളെ എടുത്തു നിക്കുന്ന അശ്വതിയുടെ അടുത്തേക്ക് നീങ്ങി ഞാൻ പയ്യെ തിരക്കി . "ആഹ് ..." അവൾ അതിനു പയ്യെ മൂളി ചിരിച്ചു . "നിനക്ക് വീണപ്പോ വല്ലോം പറ്റിയോ ?" അശ്വതിയുടെ കയ്യിൽ നിന്നും റോസിമോളെ കൈനീട്ടിവാങ്ങികൊണ്ട് ഞാൻ അടുത്ത് നിന്ന കീർത്തനയോടു ചോദിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മവെച്ചു . "ചുന്ദരി ..പേടിച്ചാ??" ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .അതിനു മറുപടി ആയി അവള് ഒന്ന് ചിരിച്ചു . "ഏയ്...കാര്യായിട്ട് ഒന്നും ഇല്ല..കയ്യിന്റെ മുട്ടിനു ചെറിയ വേദന ഉണ്ട് .." കീർത്തന സ്വല്പം തോല് ഉരഞ്ഞുപോയ കൈമുട്ട് എന്നെ കാണിച്ചുകൊണ്ട് പുഞ്ചിരിച്ചു . അപ്പോഴേക്കും എല്ലാം കൊഴപ്പമില്ലാതെ അവസാനിച്ച ആശ്വാസം എല്ലാരിലും ഉണ്ടായിരുന്നു . "വല്യച്ഛൻ കലക്കി ....എന്താ പെർഫോമൻസ് " മഞ്ജുസിന്റെ അച്ഛന്റെ പ്രകടനം കണ്ട അശ്വതി പുള്ളിയെ നോക്കി ചിരിച്ചു . "പിന്നെ എത്ര നേരമെന്നു വെച്ചിട്ടാടി വല്യച്ഛൻ കേട്ടുനിക്കാ? " എല്ലാം കേട്ട പുള്ളി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി . മഞ്ജുസ് ആണേൽ ശൈലജ ചെറിയമ്മയോടു എന്തൊക്കെയോ കുശുകുശുക്കി
നിക്കുന്നുണ്ട് . അഞ്ജുവും മഞ്ജുസിന്റെ ചെറിയച്ഛനും അവരുടെ ഒപ്പം ഉണ്ട് . അടിപിടിയുടെ കാര്യം തന്നെയാണ് അവരും സംസാരിക്കുന്നത് . "പക്ഷെ കവിനേട്ടന്റെ ആ തേങ്ങകൊണ്ടുള്ള ഏറു ഇല്ലേൽ കാണായിരുന്നു.." മൂപർക്കിട്ട് ഒന്ന്

💬 Comments

View all comments