0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 517
ശ്രദ്ധിക്കുന്നുമുണ്ട് . "പാവം..ന്റെ പൊന്നൂസ് ..ഈ മുടി ഒക്കെ ഇപ്പൊ പോവൂടി പെണ്ണെ .. " എന്റെ കവിളിൽ അടിച്ചു രസിക്കുന്ന അവളുടെ മുടിയിൽ തഴുകികൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കു അതൊന്നും മനസിലാകാത്തതുകൊണ്ട് ഒന്ന് കുണുങ്ങി ചിരിക്കുക മാത്രം ചെയ്തു . ഒരു വെളുത്ത ഉടുപ്പ് ആണ് റോസ്‌മോളുടെ വേഷം . പുരികവും കണ്ണും എഴുതിയത് ഒഴിച്ചാൽ ചുന്ദരിക്ക് വേറെ മേക്ക്അപ് ഒന്നുമില്ല . കാതിൽ ഒരു സ്വർണ കമ്മൽ ഒഴിച്ചാൽ വേറെ ആഭരണം ഒന്നും ഇല്ല. കാലിൽ പാദസരം പോലും പെണ്ണിന് ഇല്ല. ഇല്ലാത്തതല്ല ഇട്ടുകൊടുത്തിട്ടില്ല ! അതിനിടക്ക് എന്റെ അടുത്തേക്ക് ഒരു ട്രാൻസ്‌ജെൻഡർ ടീം കൈകൊട്ടി , അരകെട്ടൊക്കെ ഇളക്കികൊണ്ട് പാട്ടുംപാടി വന്നു വളഞ്ഞു . ഇത് ഈയിടെയായി പഴനിയിൽ ഉള്ള ഒരു ഏർപ്പാട് ആണ് . പൈസ കിട്ടാൻ വേണ്ടി അവര് നമ്മുടെ അടുത്ത് വന്നു ഓരോന്നൊക്കെ പറയും . ചെലപ്പോ ദേഹത്തൊക്കെ ഒന്ന് തൊടും , തൊണ്ടും അത്ര തന്നെ ...
അവരുടെ ഗാങ് എന്നെ വന്നു പൊതിഞ്ഞതും എനിക്ക് മുൻപേ നടന്നിരുന്ന അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ ചിരിയോടെ എന്നെ ഒന്ന് തിരിഞ്ഞുനോക്കി . ഏറ്റവും മുന്നിൽ പോകുന്ന പെൺപട മാത്രം അതൊന്നും ശ്രദ്ധിക്കുന്നില്ല. അവര് വേറെന്തൊക്കെയോ പറഞ്ഞാണ് നടക്കുന്നത് . റോസിമോള് അവരുടെ പാട്ടും ഡാൻസും ഒക്കെ കണ്ടു സന്തോഷിക്കുന്നുണ്ട്. അവള് അവരെ നോക്കി എന്റെ ഒക്കത്തിരുന്നു കുണുങ്ങുന്നുണ്ട് .പക്ഷെ വഴിയേ പോകുന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം പൈസ എടുത്തുകൊടുത്തു അവരെ ഒഴിവാക്കി വിട്ടു . അതോടെ എന്നെ ഒന്ന് ഉഴിഞ്ഞു വാങ്ങി അനുഗ്രഹിച്ച ശേഷം , റോസ്‌മോളുടെ കവിളിൽ ഒന്ന് പയ്യെ തഴുകികൊണ്ട് അവര് മടങ്ങി .അപ്പോഴേക്കും ബാക്കിയുള്ളവര് കുറച്ചു അപ്പുറം എത്തിയിരുന്നു . "ആരെ കണ്ടാലും ചിരിച്ചോണം കേട്ടല്ലോ ..." ട്രാൻസ് ടീം കൈകൊട്ടി പോകുന്നത് നോക്കി ഇരിക്കുന്ന റോസ്‌മോളുടെ കവിളിൽ പയ്യെ കടിച്ചുകൊണ്ട് ഞാൻ കണ്ണുരുട്ടി . "ആഹ്...ച ച്ചാ" ഞാൻ അവളെ കടിച്ചതും റോസിമോള് പെട്ടെന്ന് ഒന്ന്

💬 Comments

View all comments