Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
പെണ്ണിന് ഇല്ല.
ഇല്ലാത്തതല്ല ഇട്ടുകൊടുത്തിട്ടില്ല !
അതിനിടക്ക് എന്റെ അടുത്തേക്ക് ഒരു ട്രാൻസ്‌ജെൻഡർ ടീം കൈകൊട്ടി , അരകെട്ടൊക്കെ ഇളക്കികൊണ്ട് പാട്ടുംപാടി വന്നു വളഞ്ഞു . ഇത് ഈയിടെയായി പഴനിയിൽ ഉള്ള ഒരു ഏർപ്പാട് ആണ് . പൈസ കിട്ടാൻ വേണ്ടി അവര് നമ്മുടെ അടുത്ത് വന്നു ഓരോന്നൊക്കെ പറയും . ചെലപ്പോ ദേഹത്തൊക്കെ ഒന്ന് തൊടും , തൊണ്ടും അത്ര തന്നെ ...
അവരുടെ ഗാങ് എന്നെ വന്നു പൊതിഞ്ഞതും എനിക്ക് മുൻപേ നടന്നിരുന്ന അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ ചിരിയോടെ എന്നെ ഒന്ന് തിരിഞ്ഞുനോക്കി . ഏറ്റവും മുന്നിൽ പോകുന്ന പെൺപട മാത്രം അതൊന്നും ശ്രദ്ധിക്കുന്നില്ല. അവര് വേറെന്തൊക്കെയോ പറഞ്ഞാണ് നടക്കുന്നത് .
റോസിമോള് അവരുടെ പാട്ടും ഡാൻസും ഒക്കെ കണ്ടു സന്തോഷിക്കുന്നുണ്ട്. അവള് അവരെ നോക്കി എന്റെ ഒക്കത്തിരുന്നു കുണുങ്ങുന്നുണ്ട് .പക്ഷെ വഴിയേ പോകുന്നവരൊക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം പൈസ എടുത്തുകൊടുത്തു അവരെ ഒഴിവാക്കി വിട്ടു .
അതോടെ എന്നെ ഒന്ന് ഉഴിഞ്ഞു വാങ്ങി അനുഗ്രഹിച്ച ശേഷം , റോസ്‌മോളുടെ കവിളിൽ ഒന്ന് പയ്യെ തഴുകികൊണ്ട് അവര് മടങ്ങി .അപ്പോഴേക്കും ബാക്കിയുള്ളവര് കുറച്ചു അപ്പുറം എത്തിയിരുന്നു .
"ആരെ കണ്ടാലും ചിരിച്ചോണം കേട്ടല്ലോ ..."
ട്രാൻസ് ടീം കൈകൊട്ടി പോകുന്നത് നോക്കി ഇരിക്കുന്ന റോസ്‌മോളുടെ കവിളിൽ പയ്യെ കടിച്ചുകൊണ്ട് ഞാൻ കണ്ണുരുട്ടി .
"ആഹ്...ച ച്ചാ"
ഞാൻ അവളെ കടിച്ചതും റോസിമോള് പെട്ടെന്ന് ഒന്ന് ചിണുങ്ങി .പിന്നെ എന്നെ നോക്കി ആടികുഴഞ്ഞുകൊണ്ട് ചിരിച്ചു .
"അയ്യടാ ..എന്താ ചിരി.."
💬 Comments
View all comments