0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
"തട്ടിയിട്ടതു കണ്ണേട്ടൻ അല്ലെ ? പാവം ആ കീർത്തനയെ കൂടി മറിച്ചിട്ടു " അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു ഞങ്ങളുടെ അടുത്തെത്തി . "അതവൻ എന്റെ പുറകിന്നു ചവിട്ടിയോണ്ടാ ...ഞാൻ കണ്ടില്ല "
ഞാൻ അതുകേട്ടു ചിരിച്ചു ."ഹ്മ്മ്..എന്തായാലും ഞാൻ വിചാരിച്ച പോലെ അല്ല ..." ആ ഡയലോഗ് മഞ്ജുസ് ആണ് എന്നെ നോക്കി പറഞ്ഞത് . അതിന്റെ അർത്ഥമായിട്ട് അവള് ഉദ്ദേശിച്ചത് എന്താണോ എന്തോ... "മതി ..പിള്ളേരെ ..ഇനി ഇപ്പൊ വല്ലോം കഴിച്ചിട്ട് റൂമിൽ പോകാം.." മഞ്ജുസിന്റെ അമ്മ കൂട്ടം കൂടിനിന്നു പ്രസംഗിക്കുന്ന ഞങ്ങളെ നോക്കി വഴക്കു പറയാൻ തുടങ്ങി . "എന്താ അളിയാ..ഇനി ഇപ്പൊ അതല്ലേ നല്ലത് ? മനുഷ്യന്റെ മൂഡ് ഒക്കെ പോയി " മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ ചോദ്യ ഭാവത്തിൽ നോക്കി . "ഹ്മ്മ്..അത് മതി ..." പുള്ളിയും സമ്മതിച്ചു . അപ്പോഴേക്കും ആദിയുടെ കരച്ചിൽ ഒക്കെ മാറ്റിക്കൊണ്ട് എൻെറ അമ്മ അങ്ങോട്ടേക്കെത്തി .അതോടെ മഞ്ജുസ് ഓടിച്ചെന്നു അവനെ കയ്യിലെടുത്തു . "അമ്മേടെ മുത്തേ ...അപ്പൂസിനു വേനച്ചോ?" അവള് ചിണുങ്ങിക്കൊണ്ട് ആദിയുടെ കവിളിൽ അമർത്തി ചുംബിച്ചു അവനെ കൊഞ്ചിച്ചു . "സാരല്യടാ..പോട്ടെ പോട്ടെ ..." മഞ്ജുസ് അവനെ തോളിലേക്കിട്ടുകൊണ്ട് അവന്റെ പുറത്തു തട്ടി തഴുകി .അതോടെ അവനും അവളെകെട്ടിപിടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു കിടന്നു . "ചാ ച്ചാ..ബൂ ബൂ " അത് വഴി പിന്നെയും പോയ നായകളിലൊന്നിനെ ചൂണ്ടി റോസ്‌മോളും എന്റെ കവിളിൽ അടിച്ചു . "ആഹ്....ഇനി നീയും കൂടി അടിച്ചോ ..അല്ലേൽ തന്നെ ചാച്ചൻ ഒരുവിധം ആയി "

💬 Comments

View all comments