Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
ഞാൻ പെണ്ണിന്റെ കുറുമ്പ് കണ്ടു ചിണുങ്ങി . അതുകേട്ടു കൂടി നിന്നവരും ഒന്ന് പൊട്ടിച്ചിരിച്ചു . അതിനു മാത്രം കോമഡി ഒക്കെ ഞാൻ പറഞ്ഞതിൽ ഉണ്ടോ എന്ന് എനിക്കും മനസിലായില്ല !
അതോടെ രാവിലെ മല കേറാമെന്നുള്ള ചിന്ത ഞങ്ങള് ഉപേക്ഷിച്ചു . മൊത്തം മൂഡ് തന്നെ ചേഞ്ച് ആയി . പിന്നെ എന്റെ വേഷവും കോലവും ഒക്കെ ആകെ പൊടിയും അഴുക്കും ഒക്കെ ആണ് . അതോടെ ഞങ്ങള് തിരികെ റൂമിലേക്ക് മടങ്ങി .
പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു . അവിടെ നിന്ന് തിരിച്ചു റൂമിലേക്ക് നടക്കുന്ന സമയത്തു ഞാനും മഞ്ജുസും ഒപ്പമാണ് നടന്നത് . പിള്ളേരെ അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെ മാറി മാറി എടുത്തു ഞങ്ങൾക്ക് മുൻപേ നടന്നു .
"റൂമിൽ എത്തട്ടെ ..നിനക്ക് ഞാൻ ഒന്ന് തരുന്നുണ്ട് "
നടക്കുന്നതിനിടെ മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് എന്നെ നോക്കി ."ഇത് എന്ത് കാര്യത്തിന് ?"
ഞാൻ അവളെ ചിരിയോടെ നോക്കി .
"അവന്റെ ഒരു കോമ്പ്രമൈസ് ..."
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു പിറുപിറുത്തു .
"ആദ്യം പറഞ്ഞു നോക്കണ്ടേ പിന്നെ ...എന്തിനാ വെറുതെ ഒരു പ്രെശ്നം ?"
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിക്കാനായി കൈനീട്ടി . പക്ഷെ മഞ്ജുസ് അത് തട്ടിക്കളഞ്ഞു കൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി .
"ചുമ്മാ ഇരി ..ആള്ക്കാര് കാണും .."
പിന്നെ പയ്യെ പറഞ്ഞു ചിരിച്ചു ചുറ്റും കണ്ണോടിച്ചു .
"എന്താ ശരിക്ക് ഉണ്ടായേ ?
💬 Comments
View all comments