Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
ഒക്കെ വേണ്ടിയാകും അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ കൂടി അവർക്ക് സെപ്പറേറ്റ് റൂം മതി എന്ന് പറഞ്ഞത് . അതിനുള്ള പ്ലാനിങ് ഒക്കെ വണ്ടിയിൽ വെച്ചു തന്നെ സെറ്റാക്കിയിരുന്നു.
റൂമിൽ എത്തിയ ഉടനെ ഞാൻ വീണ്ടും കുളിക്കാൻ ആയി കയറി . ദേഹത്തൊക്കെ ആകെ പൊടിയും മാനും ഒക്കെ ആയിരുന്നു . കുളി കഴിഞ്ഞു വേറൊരു ജോഡി ഡ്രസ്സ് എടുത്തിട്ട് ഞാൻ തിരികെ വന്നു . മഞ്ജുസ് ആ നേരത്തു ബെഡിൽ ഒരു വശം ചെരിഞ്ഞു കിടപ്പാണ് . റോസ്‌മോളും ആദിയും അവളുടെ ദേഹത്ത് അള്ളിപിടിച്ചും കൊത്തിപ്പിടിച്ചും ഒക്കെ കളിക്കുന്നുണ്ട് .
"'അമ്മ..മാ ..."
അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആദി കിടന്നു ഒച്ചവെക്കുന്നുണ്ട് .
"ആഹ്...പറ അപ്പൂസേ ..."
അവൾ ആ വിളി പുഞ്ചിരിയോടെ കേട്ടു .
"ചാ ചാ .."
കുളി കഴിഞ്ഞെത്തിയ എന്നെ കണ്ടതോടെ നമ്മുടെ മൊതല് ചിരി തുടങ്ങി .
"അത് മിൽമ കുടിക്കാൻ വേണ്ടിട്ടാവും .."
ആദിയുടെ കുറുമ്പ് കണ്ടു ഞാൻ മഞ്ജുസിനോടായി പറഞ്ഞു . പിന്നെ ബെഡിലേക്ക് ചെന്നിരുന്നു റോസിമോളെ വലിച്ചെടുത്തു ."വാടി പിത്തക്കാളി...മ്മക്ക് പൊറത്തേക്ക് പോവാ "
ഞാൻ അവളെ വാരിയെടുത്തുകൊണ്ട് ചിണുങ്ങി .
"എന്താണ് അപ്പൂസേ ..."
അപ്പോഴും മഞ്ജുസിന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു ബഹളം വെക്കുന്ന ആദിയെ നോക്കി അവള് ചിണുങ്ങി .
"അതിനു പാല് കൊടുക്കെടി ...."
ഞാൻ അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ട് മഞ്ജുസിനെ നോക്കി .
"സാരി ആയോണ്ട് ഒരു മടി ..ഒക്കെ അഴിക്കണം "
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
💬 Comments
View all comments