Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
ചിരിച്ചു . അതോടെ അവള് ഒച്ചവെച്ചു ആവേശത്തോടെ കുതിരയുടെ നെറ്റിയിലും മുഖത്തുമൊക്കെ തഴുകി . കൊച്ചു കുട്ടി ആയൊണ്ടോ എന്തോ കുതിര പോലും അത് ആസ്വദിച്ചു എന്ന് തോന്നി .അത് അനുസരണയോടെ നിന്നുതന്നു . പക്ഷെ ഇടക്കു അതൊന്നു തുമ്മിയ പോലെ ചീറ്റിയതും റോസിമോള് ഒന്ന് ഞെട്ടിക്കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . പിന്നെ പുരികം ചുളിച്ചുകൊണ്ട് എന്നെ നോക്കി .
"ഹ ഹ ..പെണ്ണ് ....പേടിച്ചു പേടിച്ചു പാവം ..."
റോസ്‌മോളുടെ ഭാവം കണ്ടു അഞ്ജു പെണ്ണിനെ കളിയാക്കി .
"ഹി ഹി..."
ഞാനും അതുകേട്ടു ചിരിച്ചു അവളുടെ പുറത്തു തട്ടി . പിന്നെ ഞങ്ങൾ എല്ലാവരും കൂടി കുതിരവണ്ടിയിൽ കയറി അടിവാരം മൊത്തം ചുറ്റി .അതിലൂടെ പോകുമ്പോൾ പഴനിമലയുടെ വ്യൂ നല്ല അടിപൊളി ആയിട്ട് കാണാം . ഒടുക്കം സവാരി അവസാനിപ്പിച്ച് ഒരു ഭാഗത്തായി ഇറങ്ങി ,പറഞ്ഞ പൈസയും കൊടുത്ത ശേഷം ഞങ്ങള് ചുമ്മാ കാഴ്ചകൾ ഒക്കെ കണ്ടു നടന്നു . വഴിയരികിൽ കണ്ട ഉപ്പിലിട്ട ചില സാധനങ്ങൾ ഒക്കെ അഞ്ജുവും കീർത്തനയും വാങ്ങി കഴിച്ചു . അങ്ങനെ സ്വല്പ നേരം ഞങ്ങൾ പുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി തിരികെ റൂമിലേക്ക് തന്നെ മടങ്ങി .
💬 Comments
View all comments