Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ഒന്നും ഇല്ല..നടുവിന് ചെറിയൊരു വേദന...അത്രേ ഉള്ളു "
ഞാൻ പയ്യെ പറഞ്ഞു .
അങ്ങനെ സ്വല്പ നേരം ഞാൻ അവർക്കൊപ്പം ഇരുന്നു സംസാരിച്ചു . അതോടെ ഉച്ച നേരം ആയിതുടങ്ങി . എന്നാൽപ്പിന്നെ ഊണ് കഴിക്കാൻ പോകാം എന്ന ധാരണയിലേക്ക് എല്ലാവരും എത്തി . ഞങ്ങള് താമസിക്കുന്ന റെസിഡെൻസിയുടെ തന്നെ മുൻപിലുള്ള ഹോട്ടലിൽ കയറി അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ചു .
പിന്നെ പിള്ളേരുടെ മൊട്ട അടിക്കാൻ വേണ്ടി നല്ലൊരു സ്ഥലം നോക്കി നടന്നു .
അങ്ങനെ അടിവാരത്തു തന്നെയുള്ള ഒരു സെറ്റപ്പ് കണ്ടുപിടിച്ചു . ഒരു ഹാൾ ആണ് . അതിൽ കുറെ ബർബർമാർ ഇരിപ്പുണ്ട് . പൈസ കെട്ടി രസീത് ആക്കിയാൽ പിന്നെ അതിൽ ഏതെങ്കിലും ഒരാളുടെ അടുത്ത് പോയാൽ മതി .
എന്തായാലും പൈസ ഒകെ കൊടുത്തു ഞങ്ങൾ അതിനുള്ളിൽ കയറി . അത്യാവശ്യം തിരക്കുണ്ട്. കൊച്ചു കുട്ടികളും വലിയവരും സ്ത്രീകളും ഒകെ അവിടെ മൊട്ടയടിക്കാൻ ഇരിക്കുന്നുണ്ട് . മോള് പതിവുപോലെ എന്റെ ഒക്കത്തു തന്നെയാണ് അള്ളിപിടിച് ഇരിക്കുന്നത് . അവള് ഞാൻ കൂടെ ഉണ്ടേൽ പിന്നെ വേറെ ആരുടേം അടുത്ത് പോകാൻ കൂട്ടാക്കില്ല .
ആദിയെ എടുത്തിരിക്കുന്നത് മഞ്ജുസിന്റെ അച്ഛൻ ആണ് . പക്ഷെ മൊട്ട അടിക്കുമ്പോ അവൻ സീൻ ആക്കുമോ എന്ന പേടി എനിക്കും മഞ്ജുസിനും ഒക്കെ ഉണ്ട് . റോസിമോള് അങ്ങനെ കരയുന്നത് തന്നെ കുറവാണ് . എവിടെ എങ്കിലും തട്ടിമറിഞ്ഞു വീണു ദേഹം വേദനിച്ചാൽ മാത്രമേ അവള് കരയൂ..അല്ലെങ്കിൽ പിന്നെ മഞ്ജുസിന്റെ കയ്യിന്നു രണ്ടെണ്ണം കിട്ടണം !
💬 Comments
View all comments