0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
കവിളിൽ നുള്ളിവലിച്ചുകൊണ്ട് ചിണുങ്ങി . "അപ്പൂസേ ...മൊട്ട അടിക്കണ്ടേ മ്മക്ക് " അവള് അവനെ നോക്കി ചിരിച്ചു അവന്റെ തലയിൽ കൈകൊണ്ട് ഉഴിഞ്ഞു . "മോൻ കരയോ ഡീ മോളെ ?"
ആദിയെ ഒന്ന് കുലുക്കികൊണ്ട് മഞ്ജുസിന്റെ അച്ഛനും ചിരിയോടെ തിരക്കി ."ഏയ് ...അവൻ നല്ല കുട്ടി അല്ലെ.." മഞ്ജുസ് ചിരിച്ചുകൊണ്ട് ആദിയുടെ കവിളിൽ തട്ടി . സംസാരിച്ചു നിക്കുന്ന ഞങ്ങളെ അതോടെ തല മുണ്ഡനം ചെയ്യുന്നവരും ക്ഷണിക്കാൻ തുടങ്ങി . "വാങ്ക സാർ ...വാങ്കോ ..ഉക്കാറുങ്കോ.." മഞ്ജുസിന്റെ അച്ഛനെ നോക്കി ഞങ്ങളുടെ മുൻപിൽ ഇരുന്ന ഒരു ബാർബർ പറഞ്ഞു . അതോടെ ഞങ്ങൾ അയാളുടെ അടുത്തേക്ക് നീങ്ങി . പുള്ളി സ്വല്പം പൊക്കമുള്ള ഒരു പീഠം പോലത്തെ പലകയിൽ ആണ് ഇരിക്കുന്നത് . പുള്ളിയുടെ മുൻപിൽ ആയി മറ്റൊരു പലക കൂടി ഉണ്ട് . അതിലാണ് മൊട്ട അടിക്കേണ്ട ആൾ ഇരിക്കേണ്ടത് . കൊച്ചു പിള്ളേർ ആകുമ്പോ ഒപ്പമുള്ള ആൾ അവരെ മടിയിൽ വെച്ചുകൊണ്ട് അതിൽ ഇരിക്കാം . "ധൈര്യമാ വാങ്കോ സാർ ...മൊട്ട യാര്ക്കു..കൊളന്തക്കാ ?" പുള്ളി ഞങ്ങളെ നോക്കി അന്വേഷിച്ചു . "ആമാ ..ആമാ .." അതിനു മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ മറുപടി പറഞ്ഞു .പിന്നെ ആദികുട്ടനെയും എടുത്തുകൊണ്ട് അയാളുടെ മുൻപിൽ ചെന്നിരുന്നു . "ഉങ്ക കൊളന്തയാ?" മഞ്ജുസിനെ നോക്കി അയാൾ വീണ്ടും തിരക്കി . അതിനു അവള് ചിരിയോടെ തലയാട്ടി .പിന്നെ റോസിമോളെ എടുത്തു നിൽക്കുന്ന എന്നെയും ഒന്ന് ശ്രദ്ധിച്ചു . "ഇത് യാര് ഉങ്ക തമ്പിയാ?" എന്നെ നോക്കി അയാൾ

💬 Comments

View all comments