0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1430
ആണ് അവളുടെ തേങ്ങല് അവസാനിച്ചത് . അപ്പോഴേക്കും കണ്ണിനും മൂക്കിന്നും ഒകെ വെള്ളം വന്നു വല്ലാത്ത കോലം ആയിരുന്നു . "ചാച്ചാ ...ഹ്ഹ്ഹ്..." എന്റെ തോളിൽ കിടന്നു അവള് പിന്നെയും തേങ്ങി . മുടി പോയതിലുള്ള വിഷമം ആണോ എന്തോ . കൂട്ടത്തിൽ അവളുടേതായ ഭാഷയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് . "ഇവള് ജനിച്ചിട്ട് ഇന്നേവരെ ഇങ്ങനെ കരഞ്ഞിട്ടില്ല..." പെണ്ണിന്റെ സങ്കടം കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു . "ഹ്മ്മ്...." ഞാൻ അതുകേട്ടു പയ്യെ മൂളി അവളുടെ പുറത്തു തട്ടി . "പൊന്നുസേ ...ഇപ്പൊ സുന്ദരി ആയെടി ....മൊട്ടകുട്ടി ആയി " ഞാൻ അവളുടെ തലയിൽ തഴുകികൊണ്ട് ചിരിച്ചു . പക്ഷെ അവള് സങ്കടത്തിൽ തന്നെ ആയിരുന്നു . എന്നെ മുഖം ഉയർത്തി നോക്കാൻ പോലും കൂട്ടാക്കാതെ അവളെന്റെ തോളിൽ മുഖം ചേർത്ത് തേങ്ങി .
ഹാളിൽ നിന്നും പുറത്തു ഇറങ്ങിയതോടെ മൊട്ട പിള്ളേരെ കണ്ടു അച്ഛനും അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ കൗതുകത്തോടെ നോക്കി . പിന്നെ ഓരോരുത്തരായി ആദിമോനെ വന്നെടുത്തു അവന്റെ ചന്തം നോക്കി . പക്ഷെ റോസിമോള് മാത്രം ഒന്നിനും കൂട്ടാക്കാതെ എന്നെ അള്ളിപ്പിടിച്ചു കിടന്നു . "ഇവളെടെ സങ്കടം തീർന്നില്ലേ ..." പെണ്ണിന്റെ കരച്ചിൽ ഒകെ പുറത്തുനിന്ന് കണ്ട അഞ്ജു ചിരിയോടെ തിരക്കി . പിന്നെ റോസിമോളെ തട്ടിവിളിച്ചു . പക്ഷെ പെണ്ണ് അഞ്ജുവിന്റെ കയ്യിൽ അടിച്ചുകൊണ്ട് ദേഷ്യം അറിയിച്ചു . "ചാ ചാ ഹ്ഹ്ഹ് .." പിന്നെ എന്നെ നോക്കി ചുണ്ടു കടിച്ചു സങ്കടപ്പെട്ടു . "അയ്യോടി......എന്തിനാ ചാച്ചന്റെ മുത്ത് കരയണേ ? ഒന്നും ഇല്യാടി പെണ്ണെ " ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി അവളെയും എടുത്തു നടന്നു . "നിങ്ങള് വിട്ടോ ...ഞാൻ റൂമിലേക്ക് വരാം ..." മഞ്ജുസിനോടും ബാക്കിയുള്ളവരോടും പറഞ്ഞു ഞാൻ റോസിമോളെ എടുത്തു നടന്നു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി കടയിൽ നിന്നു ടോയ്സും പാവയും ഒക്കെ വാങ്ങി . അതോടെ പെണ്ണിന്റെ മുഖം

💬 Comments

View all comments