Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
പേടിപ്പെടുകയോ ഒന്നും ചെയ്തില്ല. ഇതൊക്കെ എന്താണ് സംഭവം എന്ന മട്ടിൽ അവൻ ബാര്ബറെയും മഞ്ജുവിനെയുമൊക്കെ മാറി മാറി നോക്കി .
"ഒന്നും ഇല്ലെടാ മുത്തേ ..."
മഞ്ജുസ് അവനെ നോക്കി ചിണുങ്ങി . അതോടെ ചെക്കന്റെ മുഖവും ഒന്ന് തെളിഞ്ഞു . പക്ഷെ അങ്ങേരു കത്തി എടുത്തു ആദിയുടെ തലയിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ചതും റോസിമോള് ബഹളം വെക്കാൻ തുടങ്ങി .
"ചാ ചാ ..ഹ്ഹ..ആഹ്...ദാ ദാ..."
ആദിയെ മറ്റവൻ കൊല്ലാൻ പോകുവാണെന്ന മട്ടിൽ റോസിമോള് കൈചൂണ്ടികൊണ്ട് എന്നെ നോക്കി .
"മിണ്ടല്ലെടി ..പൊന്നൂസേ ...ആള്ക്കാര് കേക്കുംട്ടോ "
ഞാൻ അവളുടെ മാറ്റം കണ്ടു കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അടങ്ങാനുള്ള ഭാവം ഒന്നുമില്ല . ബാർബർ കത്തി എടുത്തു ആദിയുടെ കുഞ്ഞിത്തലയിൽ ആദ്യത്തെ ചുരണ്ടു ചുരണ്ടി ! അതോടെ അവന്റെ മുടിയിഴകൾ കുറേശെ കടപുഴകി വീണു .
"'അമ്മ..ഹ്ഹ "
തലയിലെ അനക്കം അറിഞ്ഞതോടെ ആദി പയ്യെ മഞ്ജുസിനെ വിളിച്ചു .
"എന്താ അപ്പൂസേ ...ഒന്നും ഇല്ല്യാട്ടാ ...അമ്മവിടെ ഉണ്ട് "
അവള് പെട്ടെന്ന് അവന്റെ കുഞ്ഞികൈയിൽ പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു . അതോടെ ചെക്കന് ഒരു ധൈര്യം ആയി .
പക്ഷെ റോസിമോള് സമ്മതിക്കുന്നില്ല. അവള് അതൊക്കെ കണ്ടു പേടിച്ചു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു ബഹളം വെക്കാൻ തുടങ്ങി .
"ച്ചാ ച്ചാ ..പോ..ഹ്ഹ ...ഹ്ഹ്ഹ് ..."
അവിടെ നിന്നും പോകാമെന്ന മട്ടിൽ അവളെന്നെ നോക്കി ചിണുങ്ങി . കരച്ചിലിന്റെ വക്കെത്തിയ പോലെ അവള് ചുണ്ടു കടിച്ചുകൊണ്ട് എന്നെ നോക്കി .
"സ്സ് ...അയ്യോ..ന്റെ പൊന്നൂട്ടി
💬 Comments
View all comments