Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
അത്യാവശ്യം ഉറക്കെ ഒരടി അങ്ങ് തന്നു !
"സ്സ്.....എന്റമ്മോ ..."
പെണ്ണിന്റെ അടികൊണ്ട ഞാൻ ചിരിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ അവളുടെ കഴുത്തിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് അവളെ ഒന്ന് ഇക്കിളിപെടുത്തി . അതോടെ കരച്ചില് മറന്നു റോസ് മോള് വേഗം പൊട്ടിച്ചിരിച്ചു . പക്ഷെ ആ ചിരിക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല .ആദിയുടെ മൊട്ടയടി ശുഭമായി അവസാനിച്ചതോടെ അടുത്തത് റോസ് മോളുടെ ഊഴം ആയിരുന്നു .
ആദിയുടെ മൊട്ട അടിച്ചു തലയിൽ ചന്ദനം ഒക്കെ തേച്ചുകൊടുത്തു ബാർബർ എന്നെ നോക്കി . എന്നെ എന്നുവെച്ചാൽ എന്റെ ഒക്കത്തിരിക്കുന്ന റോസിമോളെ ! ആദി പക്ഷെ വിചാരിച്ച പോലെ അല്ല. അവനു ഒരു കുഴപ്പവും ഇല്ല . ചന്ദനം തേച്ച തണുപ്പ് ഒകെ ആസ്വദിച്ച് അവൻ ചിരിക്കുന്നുണ്ട് .
"യ്യോ....അമ്മേടെ അപ്പൂസ് സുന്ദരൻ ആയല്ലോ ..."
ആദിയുടെ മൊട്ട അടിച്ച രൂപം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ ആദിയെ അച്ഛന്റെ മടിയിൽ നിന്നും അവളെടുത്തുപിടിച്ചു എണീറ്റ് നിന്നു .
"'അമ്മ ..ഹ്ഹ "
മഞ്ജുസ് എടുത്തതോടെ അവൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ പയ്യെ മുത്തി . മഞ്ജുസ് തിരിച്ചും .
"ഉമ്മ്ഹ ..."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു .
"മോളെ ഇങ്ങോട്ടു ഇരുത്തിക്കോ കവിനെ .."
റോസിമോളെ എടുത്തു നിൽക്കുന്ന എന്നെ നോക്കി മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു . അതോടെ ഞാൻ അവളെയും എടുത്തു ബാർബറുടെ മുൻപിൽ എത്തി ."ചാ..ച്ച ഹ്ഹ്ഹ് ..."
ഞാൻ അയാളുടെ മുൻപിൽ എത്തിയതും റോസ്‌മോളുടെ
💬 Comments
View all comments