0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
. "അല്ല...കാര്യം ആണ്...കോയമ്പത്തൂർന്നു ഒരീസം ഞാൻ തലചുറ്റി വീണിരുന്നു ..അന്നത്ര കാര്യമാക്കിയില്ല..പിന്നേം ഒരു പ്രാവശ്യം കൂടി ഉണ്ടായപ്പോ ഡോക്റ്ററുടെ അടുത്തു പോയി.." ഞാൻ ഒന്ന് പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ മുഖമാകെ മാറി . ഇനി ഞാൻ പറയാൻ പോകുന്നത് എന്താണെന്നൊക്കെ ഏറെക്കുറെ അവൾക്കു ഊഹിക്കാലോ .. സിനിമയിലും കഥയിലും ഒകെ ഇങ്ങനത്തെ ഡയലോഗ് വന്നാൽ അടുത്ത് പറയാൻ പോകുന്നത് എന്തോ സ്മാരക രോഗം , അല്ലെങ്കിൽ തലച്ചോറിന്റെ അകത്തു പെരിസ്‌ട്രോയിക്ക സിൻഡ്രം ഫീലിയ എന്നൊക്കെയുള്ള മെഡിക്കൽ സയൻസ് കണ്ടുപിടിക്കാത്ത മരുന്നില്ലാത്ത അസുഖങ്ങൾ ! "ക...വി...." അവൾ എന്നെ നോക്കി ചുണ്ടു പയ്യെ കടിച്ചു . ആ മുഖം വളരെ പെട്ടെന്ന് സങ്കട കടലായതു ഞാനും വിഷമത്തോടെ നോക്കി . "ഇനി അധികം ഒന്നും ഇല്ലെന്നാ...അവര്...." ഞാൻ ഒന്ന് പറഞ്ഞു നിർത്തി അവളെ വിഷമത്തോടെ കെട്ടിപിടിച്ചു .ഇത്തവണ എന്നെ കെട്ടിപിടിച്ചു അവളും ഒന്ന് തേങ്ങി . "ഇല്ല...നീ നുണ പറയാ ..." മഞ്ജുസ് തേങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി . "അല്ലെടി മഞ്ജുസേ..സത്യം ആണ് ..ഞാൻ ഒരുപാട് ആലോചിച്ചു..നിന്നോട് പറയണോ വേണ്ടയോ എന്ന്...ഇനീം മറച്ചുവെക്കാൻ എനിക്ക് വയ്യെടി ..."
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി പയ്യെ കുറുകി ."കവി...ഹ്ഹ്..." അതുകേട്ടു അവളും വല്ലാണ്ടായി ."ബ്രയിനിൽ എന്തോ പ്രെശ്നം ആണത്രേ .... ഡോക്ടർ പറഞ്ഞപ്പോ ഞാനും പറഞ്ഞുനോക്കിയെന്നെ ..ബ്രെയിൻ ഉള്ളോർക്കല്ലേ ഡോക്ടറെ ഈ അസുഖം വരുള്ളൂ ..എനിക്ക് ഇണ്ടാവില്യ..എനിക്ക് ആ സാധനം ഒന്നും ഇല്ലെന്നു ..പക്ഷെ അയാള് സമ്മതിക്കണ്ടേ ..." ഞാൻ ആ നിമിഷവും ഒന്ന് കോമഡി കലർത്തി

💬 Comments

View all comments