Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
നേരെ പയ്യെ നടന്നു .
എന്റെ മുഖത്ത് അപ്പോഴും നല്ല വിഷാദം കട്ടപിടിച്ചു കിടന്നിരിക്കണം . മഞ്ജുസ് അപ്പോഴും ഞാൻ പറഞ്ഞതൊക്കെ ഓർത്തു തലയ്ക്കു കൈകൊടുത്തു ഇരിക്കുന്നുണ്ട്. ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചിന്ത ആയിരിക്കാം അവൾക്ക്. അതല്ലെങ്കിൽ അവളുടെ ദുർവിധി പിന്നെയും പിന്തുടരുകയാണോ എന്ന ചിന്ത ..രണ്ടായാലും കക്ഷി നല്ലോണം ഡെസ്പ് ആണ് .
ഞാൻ പയ്യെ ബെഡിലേക്കിരുന്നു . പിന്നെ ആ കടലാസ് മഞ്ജുസിനു നേരെ നീട്ടി .
"മഞ്ജുകുട്ടി...ഇത് നോക്ക്...അസുഖത്തിന്റെ പേരൊക്കെ ഇതിൽ ഉണ്ട്..എന്തോ വായിൽ കൊള്ളാത്ത പേരാ "
ഞാൻ ചിരിച്ചുകൊണ്ട് തന്നെ ആ കടലാസ്സ് അവൾക്കു നേരെ നീട്ടി . ഒന്ന് മടിച്ച് മടിച്ചു ആണേലും മഞ്ജുസ് അത് വാങ്ങി. എന്റെ രോഗ വിവരം അറിയാനുള്ള ത്വര മൊത്തം ഉണ്ട് അതിൽ ..
മഞ്ജുസ് സ്വല്പം വിറയ്ക്കുന്ന കൈവിരലുകളോടെ ആ കടലാസ് തുറന്നു . അത് തുറന്നുകൊണ്ട് ആ കടലാസിൽ അവളൊന്നു കണ്ണോടിച്ചു. അതോടെ അവളുടെ മുഖം ഒന്ന് വലിഞ്ഞു മുറുകി .പിന്നെ പുരികം ഉയർത്തി മഞ്ജു എന്നെയൊന്നു നോക്കി ..
"എന്തേ?"
ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കിയത് മാത്രമേ എനിക്കോർമ്മ ഉള്ളു . പിന്നെ ഞാൻ കിടക്കുന്നത് ബെഡിൽ ആണ് .
"പട്ടി....ചെറ്റേ ..."
എന്നലറികൊണ്ട് അവള് പാതി ചിരിച്ചും പാതി കരഞ്ഞു കൊണ്ടും കൈവീശി എന്റെ മുഖത്ത് ഒരടി ആയിരുന്നു . സത്യം പറഞ്ഞാൽ എന്റെ കണ്ണിന്നു പൊന്നീച്ച പാറി എന്നതാണ് സത്യം ! ബെഡിൽ ചെരിഞ്ഞു വീണ എന്നെ കമിഴ്ത്തിയിട്ടു മഞ്ജുസ് എന്റെ
💬 Comments
View all comments