0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1091
അതോടെ ഞാൻ മായേച്ചിയെ നോക്കി ."ഒരു മിനുട്ട്..ഇപ്പൊ വരാം " പിന്നെ എന്തോ മറന്നു എന്ന പോലെ അവളെ നോക്കി സിഗ്നൽ ഇട്ടുകൊണ്ട് പുറത്തേക്ക് ഓടി . കാറിൽ കരുതി വെച്ചിരുന്ന പഴനിയിലെ പഞ്ചാമൃത ബോട്ടിൽ രണ്ടെണ്ണം എടുക്കാൻ വേണ്ടി ആയിരുന്നു എ പുറത്തേക്കുള്ള പോക്ക് . അതുമെടുത്തു ഞാൻ തിരികെ വന്നു .പിന്നെ സോഫയിൽ ആയി ഇരുന്നിരുന്ന മായേച്ചിയുടെ അടുത്തേക്കിരുന്നു ബോട്ടിൽ അവൾക്കു നേരെ നീട്ടി. "മായ മാഡം..കഴിക്കണം " ഞാൻ അത് അവളുടെ മുൻപിലെ ടീപ്പോയിൽ വെച്ചുകൊണ്ട് ചിരിച്ചു . "ഓ...ആശ്വാസം ..ഇതേലും കൊണ്ട് തന്നല്ലോ " മായേച്ചി അത് കണ്ടു ചിരിച്ചു..പിന്നെ അതിലൊരു ബോട്ടിൽ വേഗം തുറന്നു എച്ചിലായ കൈവിരൽ ഇട്ടുകൊണ്ട് തന്നെ തോണ്ടി തിന്നു . "അയ്യേ....വല്ല സ്പൂൺ ഇട്ടു തിന്നേടി..." ഞാൻ അത് കണ്ടു മുഖം ചുളിച്ചു . "പോടാ...ഇതിപ്പോ ഇവിടെ വേറെ ആരും കഴിക്കാൻ ഇല്ല ..." മായേച്ചി അതുകേട്ടു ചിരിച്ചു .
"എന്നാലും ഒരു വൃത്തി വേണ്ടേ ..ഭേ ..." ഞാൻ അതുകണ്ടു ഓക്കാനിക്കുന പോലെ ഭാവിച്ചു . "ഓ..ഒരു വൃത്തിക്കാരൻ..നിന്റെ വൃത്തി ഒകെ മഞ്ജു എന്നോട് പറയാറുണ്ട്..." മായേച്ചി എന്തോ അർഥം വെച്ച് തന്നെ പറഞ്ഞു. "എന്തോന്ന് ..?" ഞാൻ ഒന്ന് പേടിച്ചുകൊണ്ട് അവളെ നോക്കി .ഇനി എന്റെ ബെഡ്‌റൂം സീക്രട്ട് വല്ലതും.... "അത് അവളോട് തന്നെ ചോദിക്ക് ...നിന്റെ ചക്കര മഞ്ജുസ് അല്ലെ .." അവളെനിക്കിട്ടു ഒന്ന് താങ്ങി . "അത് അത്രേ ഉള്ളു ..അവളെനിക്കു ചക്കരയും പഞ്ചാരയും ഒകെ തന്നെയാ ..." ഞാനും വിട്ടു കൊടുത്തില്ല . "നല്ല കാര്യം..." മായേച്ചി അതുകേട്ടു ഒന്ന് ചിരിച്ചു . അപ്പോഴേക്കും ഹേമാന്റി ചായയുമായെത്തി . പിന്നെവേഗം അതൊന്നു കുടിച്ചെന്നു വരുത്തി . ശേഷം നേരമില്ലാത്ത പോലെ മായേച്ചിയോടും ഹേമാന്റിയോടും യാത്ര പറഞ്ഞു ഇറങ്ങി . പിന്നെ വീണ്ടും കോയമ്പത്തൂരിൽ തന്നെ . ഇത്തവണ പക്ഷെ രണ്ടുമൂന്നു ദിവസം മാത്രമേ അവിടെ നിൽക്കേണ്ടി വന്നുള്ളൂ . അപ്പോഴേക്കും തിരിച്ചു വരേണ്ടി വന്നു . ഒന്നാമത്തെ കാര്യം ശ്യാമിന്റെ

💬 Comments

View all comments