0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
..അടുത്ത ആഴ്ച വന്നിട്ട് കാണാം " അവന്റെ മറുപടി കേട്ട് ഞാൻ ദേഷ്യപ്പെട്ടു അവിടെ നിന്നും ഇറങ്ങി . കിഷോർ അത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. അവിടെ നിന്നു പോകും നേരം പിന്നെ മായേച്ചിയെ കൂടി കണ്ടാണ്‌ ഞാൻ മടങ്ങിയത് . അവളുടെ ഡെലിവറി ഡേറ്റ് അടുത്ത് വന്നിട്ടുണ്ട് . അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒന്നറിയാൻ വേണ്ടി കയറിയതാണ് .മഞ്ജുസം എന്റെ വീട്ടുകാരും ഒകെ ഇയ്ക്കിടെ അവളെ വിളിച്ചു കാര്യം അന്വേഷിക്കാറുണ്ടെങ്കി കൂടി എനിക്ക് ഒന്ന് പോയി നോക്കിയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല . പിന്നെ വിവേകേട്ടൻ അടുത്ത ദിവസങ്ങളിലായി ലാൻഡ് ചെയ്യുന്നുണ്ട് . ഗേറ്റിനു വെളിയിൽ കാർ നിർത്തി ഞാൻ ധൃതിയിൽ തന്നെയാണ് മായേച്ചിയുടെ വീട്ടിലോട്ടു ഓടിക്കയറിയത് . "അമ്മെ മഹാമായേ ...നീ എവിടാടി കഴുതേ " ഉമ്മറത്തേക്ക് കേറിയതും ഞാൻ ഉറക്കെ വിളിച്ചുകൊണ്ട് മായേച്ചിയെ അന്വേഷിച്ചു . "കിടന്നു കാറല്ലെടാ പൊട്ടാ ..ഞാൻ ഇവിടുണ്ട് " ഹാളിൽ ഇരുന്നു അവൾ വിളികേട്ടു . അതോടെ ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി . "ആഹാ...മക്കള് ഞ്ഞം ഞ്ഞം കഴിക്കുവാണല്ലേ.." ഞാൻ കയറി ചെല്ലുമ്പോൾ അവള് എന്തോ ഫുഡ് കഴിച്ചോണ്ടു ഇരിക്കുവാണ്. ഞങ്ങളുടെ ഒച്ച കേട്ട് ഹേമാന്റിയും അങ്ങോട്ടേക്കെത്തി . "ആഹാ...കണ്ണൻ ആണോ ..പഴനി പോയിട്ട് ഒകെ സുഖം ആയിരുന്നല്ലോ അല്ലെ ?"
ഹേമാന്റി എന്നെ കണ്ടതും വിശേഷങ്ങൾ തിരക്കി ."ഓ ..സുഖം തന്നെ ആന്റി ..ഇവിടെ എങ്ങനെയാ ?" ഞാൻ മായേച്ചിയുടെ തീറ്റ നോക്കികൊണ്ട് അന്വേഷിച്ചു ."കൊഴപ്പം ഇല്ല ..ഇവളെ നോക്കി നോക്കി ഞാൻ

💬 Comments

View all comments