Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
സമ്മതം എന്നപോലെ പറഞ്ഞു .
"അതെ ..ഞങ്ങൾക്കും കുട്ടിയെ ഇഷ്ടായി ..അപ്പൊ ഇനി ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ ആണെന്ന് വെച്ച അതങ്ങട് തീരുമാനിക്കം"
ശ്യാമിന്റെ മാമന്മാരിൽ ഒരാളും തട്ടിവിട്ടു .
"ആറു മാസത്തിനകം ആവാം അല്ലെ ?"
ശ്യാമിന്റെ അച്ഛനും കൃഷ്ണൻ മാമയെയും കൂട്ടരെയും ചോദ്യ ഭാവത്തിൽ നോക്കി .
"ആവാം അല്ലെ വിവേകേ? എന്താ അളിയാ ?"
വിവേകേട്ടനെയും വല്യച്ചനെയും ഒക്കെ നോക്കി കൃഷ്ണൻ മാമ അഭിപ്രായം തേടി .
"ആഹ്....അങ്ങനെ ആണെങ്കിൽ പിന്നെ അധികം ഒന്നും ആലോചിക്കേണ്ട...ചിങ്ങത്തിൽ തന്നെ ആയിക്കോട്ടെ "
എല്ലാം കേട്ടിരുന്ന എന്റെ വല്യച്ഛൻ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞു .
"ഞങ്ങൾക്ക് പൂർണ സമ്മതം ആണ് ..."
ശ്യാമിന്റെ അമ്മയാണ് അതിനു മറുപടി നൽകിയത് . അതിനോടകം തന്നെ വീണയും ശ്യാമിന്റെ അമ്മയും പരസ്പ്പരം സ്കാൻ ചെയ്തിരുന്നു .
"മോൾക്ക് ഇഷ്ടക്കേടൊന്നും ഇല്ലെങ്കി പിന്നെ രണ്ടുപേർക്കും വേണേൽ ഒന്ന് സംസാരിക്കാം അല്ലെ ?"
ശ്യാമിന്റെ മാമന്മാരിൽ ഒരാൾ അവരുടെ പ്രാർത്ഥന കേട്ടെന്ന പോലെ ഒരു ചോദ്യമിട്ടു .
"ഓഹ്..അതിനെന്താ .."
മോഹനവല്ലി അമ്മായി വീണയെ ചതിയ ഭാവത്തിൽ നോക്കി . വീണയും അനുകൂല നിലപാട് എടുത്തതോടെ ശ്യാമിന് വഴിയൊരുങ്ങി .
"ചെല്ലെടെ ..."
എന്റെയും കിഷോറിന്റെയും നടുക്കിരുന്ന ശ്യാമിനെ തോണ്ടി ഞാൻ പയ്യെ പറഞ്ഞു . പക്ഷെ ശ്യാമിന് അത്രയും പേര് അവനെ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്ന കാരണം ഒരു ചമ്മൽ ആയിരുന്നു .
"വേണ്ടെടെ ...കയ്യും കാലും ഒകെ വെറച്ചിട്ട് വയ്യ "
ശ്യാം നെറ്റിയിലെ വിയർപ്പ് ടവ്വലെടുത്തു ഒപ്പിക്കൊണ്ട് ചിരിച്ചു .അതുകണ്ടു കൂടി നിന്ന സ്ത്രീ ജനങ്ങളും ഒന്ന് അടക്കി ചിരിച്ചു .
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാടെ..ഒന്ന് പോയിട്ട് ഇങ്ങു പോരെ "
കിഷോറും അവനെ പ്രോത്സാഹിപ്പിച്ചു .
"അതെ...എണീക്കേടാ.."
ഞാനുമതു ശരിവെച്ചുകൊണ്ട് അവന്റെ കയ്യിൽ നുള്ളി അതോടെ ശ്യാം പയ്യെ എണീറ്റു . പിന്നെ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കികൊണ്ട് വീണയുടെ അടുത്തേക്ക് നീങ്ങി. വീണ ഒന്നു ചിരിച്ചുകൊണ്ട് റൂമിലേക്ക് നീങ്ങിയതോടെ ശ്യാമും പുറകെ കേറി
💬 Comments
View all comments