Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ഒക്കെ ?"
പുള്ളിക്കാരൻ ഗൗരവത്തിൽ ഓരോന്ന് തിരക്കി . അതോടെ ഞാനും ശ്യാമും പയ്യെ അവിടെ നിന്നു വലിഞ്ഞു .
പിന്നെ കുറച്ചുനേരം മഞ്ജുസിന്റെ അച്ഛനും റോസമ്മയും കൂടി ബിസിനെസ്സ് കാര്യങ്ങൾ ചർച്ച ചെയ്തു . റോസ്‌മേരിയുടെ ഉപദേശിയും മെന്ററും ഒക്കെ മഞ്ജുസിന്റെ അച്ഛൻ ആണെന്ന് പറഞ്ഞാലും തെറ്റില്ല . പുള്ളിക്കാരൻ ഒരു സക്‌സസ്ഫുൾ ബിസിനസ്സുകാരൻ ആയതുകൊണ്ടാകും റോസ്‌മേരി പുള്ളിക്കാരനെ കൂടുതൽ ഗൗരവത്തിൽ എടുക്കണത് .
അകത്തേക്ക് കയറിപ്പോയ ഞാൻ പിന്നെ പുറത്തേക്കിറങ്ങിയത് റോസിമോളെ എടുത്തുകൊണ്ടാണ് . എന്റെ അമ്മയുടെ കയ്യിലായിരുന്ന അവളെ റോസ്‌മേരിക്ക് കാണാൻ വേണ്ടിയാണു എടുത്തു പുറത്തേക്ക് വന്നത് . ഒന്നോ രണ്ടോ വട്ടം അവള് അതിനു മുൻപും മക്കളെ കണ്ടിട്ടുണ്ട് .
"ചാച്ചന്റെ മുത്തുമണി ഇച്ചീച്ചി പാത്തല്ലേ ട്ടാ ...പുതിയ ഡ്രെസ്സാ.."
പെണ്ണിന്റെ പുത്തൻ ഉടുപ്പിന്റെ തിളക്കം നോക്കി ഞാൻ അവളുടെ കവിളിൽ ചുംബിച്ചു . അതോടെ അവള് ഒന്ന് കുണുങ്ങി .
"ചാ ചാ...മ്മ്ഹ ..."
പിന്നെ എന്റെ ചുണ്ടത്തു പയ്യെ മുത്തി .
അങ്ങനെ അവളെ കൊഞ്ചിച്ചുകൊണ്ട് ഞാൻ റോസ്‌മേരിയും മഞ്ജുവിന്റെ അച്ഛനും ഇരിക്കുന്നിടത്തെത്തി .
"റോസമ്മോ ...ഇവിടത്തെ റോസ് എത്തിട്ടോ "
ഞാൻ റോസിമോളെ എടുത്തു ഉയർത്തി കാണിച്ചുകൊണ്ട് ഒന്ന് ചിരിച്ചു . അതുകേട്ടു അവളും ഒന്ന് പുഞ്ചിരിച്ചു .
"എവിടെ നോക്കട്ടെ ...."
പിന്നെ ഇരുന്നിടത്തു നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു . മഞ്ജുസിന്റെ അച്ഛനും അതൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .
"ഡീ പൊന്നു ...വാടി ചക്കരെ ..."
റോസ്‌മേരി എന്റെ അടുത്തുവന്നു അവളുടെ നേരെ
💬 Comments
View all comments