Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
കൈനീട്ടി . കൈനീട്ടിയ റോസ്‌മേരിയെ ഒന്ന് ശ്രദ്ധിച്ചു നോക്കികൊണ്ട് പെണ്ണ് എന്നെ നോക്കി പുരികം ചുളിച്ചു .
"പൊക്കോടി ..നിന്റെ പേരുള്ള ആന്റിയാ ..."
ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങിക്കൊണ്ട് അവളെ റോസ്‌മേരിയുടെ നേരെ ചെരിച്ചു . അതോടെ പെണ്ണ് റോസമ്മയുടെ അടുത്തേക്ക് ചാഞ്ഞു .
"ആഹ്...അങ്ങനെ വാടി ചുന്ദരി ...ഉമ്മ്ഹ .."
റോസമ്മ എന്റെ മോളെ സ്നേഹത്തോടെ ചുംബിച്ചു . ഒരുപക്ഷെ എന്റെ ജീവിതകഥ വേറെ ട്രാക്കിൽ പോയിരുന്നെങ്കിൽ റോസ്‌മേരിക് ജനിക്കേണ്ട മോളായിരുന്നു അത് .
"നല്ല ക്യൂട്ട് മോള് ...നിന്റെ മിസ്സിന്റെ ബ്യൂട്ടി ഒക്കെ ഇതിനും കിട്ടിട്ടുണ്ട് .."
റോസ്‌മോളുടെ നുണക്കുഴി കവിളും ചിണുക്കവും ഒകെ നോക്കികൊണ്ട് റോസമ്മ ചിരിച്ചു . പിന്നെ കൊറേ നേരം അവളെ കളിപ്പിച്ചുകൊണ്ട് നടന്നു .
കൊറച്ചു നേരം കൂടി കഴിഞ്ഞതോടെ കേക്ക് കട്ട് ചെയ്യാൻ തീരുമാനം ആയി . അതോടെ എല്ലാവരും ഹാളിലേക്ക് കയറി . അവിടെ കൊള്ളാത്തവർ ഉമ്മറത്തും റൂമുകളിലുമൊക്കെ ആയി അഡ്ജസ്റ്റ് ചെയ്തു . റോസ്‌മോളുടെയും ആദികുട്ടന്റേയും തലയിൽ ബർത്ത്ഡേ ക്യാപ് ഒകെ അഞ്ജുവും വീണയും കൂടി ഇട്ടുകൊടുത്തു . ആൾക്കാരുടെ തിക്കും ബഹളവും ഒകെ കണ്ടു ആദിയും റോസ് മോളും അന്തം വിട്ടു എന്റെ കയ്യിലും മഞ്ജുസിന്റെ കയ്യിലും ആയി ഇരിപ്പുണ്ട് .
പിന്നെ രണ്ടുമൂന്നു തട്ടുകൾ ഉള്ള വലിയ കേക്കിൽ ഓരോ കുഞ്ഞു മെഴുതിരി വീതം കത്തിച്ചു .
"എന്നാപ്പിന്നെ മുറിക്ക് ..."
എന്റെ അടുത്ത് നിന്ന റോസമ്മയും പയ്യെ പറഞ്ഞു .
അതോടെ ആദിയുടെ കയ്യിൽ കുഞ്ഞികത്തി പിടിപ്പിച്ചുകൊണ്ട് ഞാൻ
💬 Comments
View all comments