Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ഓര്മകളൊക്കെ അയവിറക്കിയത്. റോസിമോളെയും മടിയിൽ വെച്ച് ഞാൻ അവിടെ ഇരുന്നു ഓരോന്ന് ആലോചിച്ചുകൂട്ടി . പിന്നെ അവളുടെ സ്വല്പം മുടി വന്നുതുടങ്ങിയ മൊട്ടത്തലയിൽ ഒന്ന് മുത്തി .
അപ്പോഴേക്കും അഞ്ജുവും മഞ്ജുസും തിരികെയെത്തി . പിന്നെ നേരെ ശ്രീകോവിലിനടുത്തേക്ക് ഞങ്ങൾ തൊഴാനായി നീങ്ങി . തൊഴുതു ,വലംവെച്ചു പ്രസാദവും ചന്ദനവും ഒകെ വാങ്ങി ഞാൻ വീണ്ടും പുറത്തിറങ്ങി .പൊതുവെ ചന്ദനവും കുറിയും ഒന്നും നെറ്റിയിൽ തൊടാത്ത എന്റെ നെറ്റിയിൽ അന്നത്തെ ദിവസം മഞ്ജുസ് തന്നെ അവളുടെ മോതിരവിരൽ കൊണ്ട് കുറിവരച്ചിരുന്നു ..
ആദിയെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു അവള് ഇലകീറിലുള്ള ചന്ദനവുമായി എന്റെ അടുത്തെത്തി . ഇലകീറിൽ കറുത്ത ഗണപതിഹോമത്തിന്റെ കുറിയും ചന്ദനക്കുറിയും തുളസിക്കതിരും തെച്ചിപ്പൂവും ഒക്കെ ഉണ്ട് . റോസിമോളെ എടുത്തുപിടിച്ചു അമ്പലത്തിന്റെ വാസ്തുരീതിയും കൊത്തുപണികളും ഒകെ നോക്കിനിന്നിരുന്ന ഞാൻ അതോടെ അവളെ നോക്കി ചിരിച്ചു .
"കഴിഞ്ഞില്ലേ ..എന്ന പോവാം ?"
ഞാൻ പയ്യെ തിരക്കി .
"ഹ്മ്മ്...."
മഞ്ജുസ് മൂളികൊണ്ട് ഇലകീറിൽ ഉള്ള ചന്ദനം അവളുടെ വലതുകൈയിലെ മോതിരവിരൽ കൊണ്ട് ഇളക്കി .പിന്നെ അത് വിരലിൽ കോരിയെടുത്ത് റോസ്‌മോളുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു . പിന്നെ എന്റെ നേരെ തിരിഞ്ഞു .
വീണ്ടും ചന്ദനത്തിൽ വിരൽ മുക്കി അവളെന്റെ മുഖത്തിന് നേരെ കൈയുയർത്തി . അവളായതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ നിന്നുകൊടുത്തു . എന്റെ നെറ്റിയിൽ പയ്യെ കുറിവരച്ചുകൊണ്ട് മഞ്ജുസ് ഒന്ന് നിലത്തു നിന്നും ഉയർന്നു.പിന്നെ എന്റെ നെറ്റിയിലേക്ക് ഒന്ന് ഊതി .അവളുടെ ശ്വാസത്തിൽ നെറ്റിയിലേക്ക് വീണുകിടന്ന എന്റെ മുടിയിഴകൾ ഒന്ന് പാറി..
💬 Comments
View all comments