Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
പറഞ്ഞിട്ടുണ്ടാവണമല്ലോ ?"
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
"ഹ്മ്മ്....കോളേജിലെ മിസ് ആയിരുന്നു ലെ ?"
അച്ചു എല്ലാം അറിയാവുന്ന പോലെ എന്നെ നോക്കി ചിരിച്ചു .
"ഹ്മ്മ്..മിസ് ഒകെ ഇപ്പൊ മിസ്സിസ് ആയി ...മാത്രല്ല ഞങ്ങൾക്കിപ്പോ രണ്ടു പിള്ളേരും ഉണ്ട് ..ട്വിൻസാ .."
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
"അതുമറിയാം .."
അച്ചു ചിരിയോടെ തലയാട്ടി. അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്ത സാധങ്ങൾ ഓരോന്നായി എത്തി . അതോടെ സംസാരം നിർത്തി ഞാൻ ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു . കിഷോറും അച്ചുവും അവരുടെ ഭാവി പ്ലാനുകൾ ഡിസ്കസ് ചെയ്തു പയ്യെ ആണ് കഴിച്ചത് .
പോകാൻ നേരം വാഷ്‌റൂമിനുള്ളിൽ വെച്ച് ആരും കാണാതെ അവൻ അച്ചുവിന് ഒരു ചുംബനവും സമ്മാനിച്ചു. എന്നെപോലെ അല്ല മാന്യൻ ആണ് . കവിളിൽ ആണ് മുത്തിയത് ! എന്തായാലും അച്ചുവിനോട് യാത്ര പറഞ്ഞു അധികം വൈകാതെ ഞങ്ങളിറങ്ങി .
"മോനെ നിന്റെ ഭാഗ്യം ആടാ..ഇങ്ങനത്തെ പാവങ്ങളെ ഒന്നും കാണാൻ കൂടി കിട്ടില്ല "
അച്ചുവിന്റെ സ്വഭാവം ഓർത്തു ഞാൻ അവളെ ഒന്ന് പുകഴ്ത്തികൊണ്ട് കിഷോറിനെ സന്തോഷിപ്പിച്ചു .
"ഹ്മ്മ്...അതുകൊണ്ടല്ലേ ഞാൻ വിടാതെ പിടിച്ചത് ..."
കിഷോറും അത് ശരിവെച്ചു .
"അപ്പൊ മോനെ നാളെ ഞാൻ നിന്റെ കൂടെ അങ്ങ് വരുവല്ലേ ? എല്ലാം സെറ്റ് അല്ലെ ?"
കിഷോർ എന്നെ സംശയത്തോടെ നോക്കി ."എല്ലാം ഓക്കേ ...താമസം മാത്രമാണ് പ്രെശ്നം ...ഒരു ബെഡിൽ ആണ് ഞാനും ശ്യാമും അഡ്ജസ്റ്റ് ചെയ്യുന്നത്..ഇനിയിപ്പോ നീയും കൂടി ആയാൽ ഞെരുങ്ങിപോകും ..."
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു ."ഹ ഹ ...ഒരുമ ഉണ്ടെങ്കിൽ ഒലക്കേമലും കിടക്കാം എന്നല്ലേ ..."
കിഷോർ അതുകേട്ടു ചിരിച്ചു ."അതിനു അതുവേണ്ട ? ഈ കാണുന്ന പോലെ ഒന്നുമല്ല..ഞാനും ശ്യാമും തന്നെ അവിടെ ചെന്നാൽ പൊരിഞ്ഞ അടിയാ.."
ഞാൻ ചിരിച്ചുകൊണ്ട് അവനോടായി പറഞ്ഞു . അവനും അതുകേട്ടു ഒന്ന് ചിരിച്ചു . പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ട് ഞങ്ങള് കാറിൽ കയറി . പിന്നെ നേരെ വീട്ടിലോട്ട് തന്നെ വച്ചുപിടിച്ചു
💬 Comments
View all comments