0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
" മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി . "ഹ്മ്മ്..." ഞാൻ മൂളികൊണ്ട് കാർ ഒന്ന് വട്ടത്തിൽ തിരിച്ചു . സീറ്റ് ബെൽറ്റ് ഇടാത്ത കാരണം ആ നീക്കത്തിൽ മഞ്ജുസ് അടുത്തിരുന്ന അഞ്ജുവിന്റെ ദേഹത്തേക്ക് ചാഞ്ഞു . "പതുക്കെ വിടെടാ ..." അഞ്ജുവിന്റെ ദേഹത്ത് ചാരികൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു . "പിടിച്ചു ഇരുന്നൂടെ ...." ഞാൻ പയ്യെ തട്ടിവിട്ടു ചിരിച്ചു . പിന്നെ അത്യവശ്യം സ്പീഡിൽ തന്നെ കാറോടിച്ചു . അമ്പലം നിൽക്കുന്നത് സ്വല്പം ഉൾപ്രദേശം ആയതുകൊണ്ട് അവിടെ അടുത്തൊന്നും നല്ല ഹോട്ടലുകൾ ഇല്ല. ഉള്ളതൊക്കെ ചെറിയ സെറ്റപ് ആണ് . അതുകൊണ്ട് ടൗണിൽ ഉള്ള ഉഡുപ്പി ഹോട്ടലിലേക്ക് പോകാമെന്നു അഞ്ജു പറഞ്ഞു . "അത് ശരിയാ....ഉടുപ്പിലെ മസാലദോശക്കാണ് ടേസ്റ്റ്" മഞ്ജുസും അതുശരി വെച്ചു.
"അങ്ങോട്ടുതന്നെ വിട്ടേക്കേടാ കവി .." പിന്നെ എന്നോടായി പയ്യെ പറഞ്ഞു . ആദിയും റോസ്‌മോളും പതിവില്ലാതെ വളരെ സൈലന്റ് ആണ് .കാർ നീങ്ങുന്നതിനൊപ്പമുള്ള പുറത്തെ കാഴ്ചയിലാണ് രണ്ടുപേരും ശ്രദ്ധ കൊടുത്തിട്ടുള്ളത് . പത്തുമിനുട്ടുകൊണ്ട് ഞങ്ങൾ ടൗണിലെത്തി . പിന്നെ അഞ്ജു പറഞ്ഞ പോലെ ഉഡുപ്പി ഹോട്ടലിൽ കയറി മസാലദോശക്കു ഓർഡർ നൽകി . സ്വൽപ്പനേരം വൈറ്റ് ചെയ്യേണ്ടി വന്നു . അതിനിടക് എനിക്ക് കിഷോറും ശ്യാമും വിളിച്ചിരുന്നു . വീണയെ പെണ്ണ്കാണാൻ പോകേണ്ട കാര്യം പറയാനും സമയം ഓര്മിപ്പിക്കാനുമാണ് അവര് വിളിച്ചത് .. തിരികെ വീട്ടിലെത്തിയാൽ കിഷോറിനെ കൂട്ടി ശ്യാമിന്റെ വീട്ടിലേക്ക് ..അവിടെ നിന്ന് ശ്യാമിന്റെ അച്ഛനോടും മാമന്മാരോടും ഒപ്പം കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് ...ഇതാണ് പ്ലാൻ ..പതിനൊന്നുമണി ഒക്കെ ആകുമ്പോഴേക്കും

💬 Comments

View all comments