Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ഞങ്ങൾ ചെല്ലാമെന്നാണ് കൃഷ്ണൻ മാമയോട് പറഞ്ഞിട്ടുള്ളത് .
ഫോൺവിളി കഴിഞ്ഞപ്പോഴേക്കും സാധനം എത്തി , അതോടെ സ്വയം കഴിച്ചും കുറേശെ പിള്ളേരുടെ വായിൽ വെച്ചുകൊടുത്തും ഞങ്ങള് വേഗം കഴിച്ചു .
"പൊന്നൂസിന് നല്ലോണം ഇഷ്ട്ടപെട്ടുലോ ..പെണ്ണ് കഴിക്കുന്നുണ്ട് "
എന്റെ മടിയിലിരുന്ന് മസാലദോശ ചപ്പിനുണയുന്ന മോളെ നോക്കി അഞ്ജു ചിരിച്ചു .
"അവൻ കൊടുത്താൽ അവള് കാഞ്ഞിരക്കായ വരെ മധുരം ഉണ്ടെന്നു പറഞ്ഞു തിന്നോളും "
മഞ്ജുസ് അതുനോക്കി കൗണ്ടർ അടിച്ചു .
"പോടീ..എന്റെ പൊന്നൂസ് പാവം ആണ് .."
ഞാൻ അവളെ ഇടംകൈകൊണ്ട് എന്നിലേക്ക് ചേർത്തുകൊണ്ട് ചിണുങ്ങി .
"ചാ ചാ ...പാ പൂ ..."
അതോടെ വീണ്ടും ആഹാരത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവള് എന്നെ മുഖം ഉയർത്തിനോക്കി .
"ഇതൊക്കെ എങ്ങോട്ടാടി പൊന്നൂസേ പോണേ.."
ഞാൻ ചിരിച്ചുകൊണ്ട് സ്വല്പം കൂടി എടുത്തു അവളുടെ വായിലേക്ക് പകർന്ന് നലകി .എന്റെ കൈവിരലടക്കം നുണഞ്ഞുകൊണ്ട് അവള് മസാലദോശയുടെ രുചി ആസ്വദിച്ചു. വായില് മൂന്നു നാല് കുഞ്ഞി പല്ലുകളൊക്കെ റോസീമോൾക്കു അതിനോടകം വന്നിട്ടുണ്ട് . ഇടക്കൊക്കെ അതുകൊണ്ട് അവള് കടിക്കുകയും ചെയ്യും .
"മൊട്ട ആയപ്പോ പെണ്ണിന്റെ ഭംഗി പോയി ..."
മസാലദോശ നുണയുന്ന റോസിമോളെ നോക്കി അഞ്ജു പരിഭവിച്ചു .
"അതൊക്കെ ഞങ്ങളും ഇനീം വരുത്തും അല്ലേടി പൊന്നുസേ.."
ഞാൻ പെണ്ണിനെ മടിയിലിട്ടു കുലുക്കികൊണ്ട് ചിരിച്ചു .
"നീ എന്നെ നോക്കാതെ അതിനു കൊടുക്കെടി മിസ്സെ..."
എന്നെയും മോളെയും നോക്കിയിരുന്ന മഞ്ജുസിന്റെ മടിയിൽ പാവത്തെ പോലെ ഇരിക്കുന്ന ആദികുട്ടനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .
"അവനു വേണ്ടെന്നു
💬 Comments
View all comments