Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
. റോസമ്മയുടെ കുറെ മെസ്സേജുകൾ അതിൽ പ്രധാനമായും വന്നു കിടക്കുന്നുണ്ട് . അവളുടെ പുതിയ ഡിസൈൻസിന്റെ സ്കെച്ച് /ഡ്രോയിങ്‌സ് ആണ് അതിലധികവും !
"ഹായ് ..കവി ..
ദിസ് ആർ മൈ ന്യൂ വർക്സ്..
കണ്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ ..
വെയ്റ്റിംഗ് ഫോർ യുവർ ചൊറി !"
അത്രയുമാണ് റോസമ്മയുടെ ടെക്സ്റ്റ് മെസ്സേജുകൾ . പിന്നെ പൊട്ടിച്ചിരിക്കുന്ന രണ്ടു സ്മൈലികളും .
ഞാൻ അത് ചെറിയൊരു മന്ദഹാസത്തോടെ നോക്കി . പിന്നെ അവളയച്ചു തന്നെ ചിത്രങ്ങളൊക്കെ നോക്കി .
സ്വല്പം മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങളുടെ സ്കെച്ച് ആണ് ഇത്തവണ റോസമ്മ അയച്ചു തന്നിട്ടുള്ളത് . ഗൗൺ , ഫ്രോക് , വെഡിങ് ഡ്രസ്സ് ഒകെ അതിൽ പെടും . പിന്നെ അതിനു മാച്ചിങ് ആയിട്ടുള്ള ഫാൻസി ഒർണമെന്റ്സിന്റെ ഡ്രോയിങ്ങും ഉണ്ട് .
ഞാൻ അതെല്ലാം സസൂക്ഷ്മം വിലയിരുത്തി . അത് കണ്ടുകൊണ്ടാണ് ആ സമയം മഞ്ജുസ് എന്റെ അടുത്തേക്ക് വന്നത് . പിള്ളേർക്കുള്ള ചോറൊക്കെ സെറ്റാക്കി , ഡൈനിങ് ടേബിളിൽ എടുത്തുവെച്ചു ശേഷമാണ് അവളുടെ വരവ് . ആദിയും എന്റെ മാതാശ്രീയും കൂടി വന്നാൽ പിന്നെ ചോറ് കൊടുത്തു തുടങ്ങാം . എന്റെ അമ്മച്ചി അവനെയും കൊണ്ട് അടുത്ത വീട്ടിലെങ്ങോ പോയതാണ് .
"ആഹ്...നീ വന്നത് നന്നായി...ഇങ്ങു വന്നേ.."
മഞ്ജുസിനെ കണ്ടതും ഞാൻ അടുത്ത് കിടന്ന കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു .
"എന്താ ?"
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"വാടി..റോസമ്മ കുറച്ചു ഡിസൈൻസ് അയച്ചിട്ടുണ്ട്..കൊള്ളാമോന്നു നോക്ക് "
ഞാൻ ചെറു ചിരിയോടെ
💬 Comments
View all comments