0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു . പക്ഷെ അതുകൊണ്ടൊന്നും മഞ്ജുസിന്റെ ദേഷ്യം മാറിയില്ല. ഒറ്റനിമിഷം കൊണ്ട് അവളുടെ മുഖത്തെ തെളിച്ചമൊക്കെ എങ്ങോട്ടോ മാഞ്ഞു . എന്നോടുള്ള നീരസം ആ കണ്ണുകളിൽ ചെറിയ നനവായി ഉരുണ്ടുകൂടി . "ഉള്ളില് ഇങ്ങനെ ഒരു സംശയം വെച്ചിട്ടാണ് നീ കൂടെ നടന്നതെന്ന് ഞാൻ അറിഞ്ഞില്ല ..മതി ..ഇനി എന്നെ വിട്ടേ.." മഞ്ജുസ് എന്റെ കൈകള്ക്കുള്ളിൽ കിടന്നു കുതറികൊണ്ട് പല്ലിറുമ്മി . "പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ " ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു . "എന്തിനാ കവി ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് " മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .
"അപ്പൊ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ അഭിനയിക്കുവാണെന്നു അല്ലെ ?" മഞ്ജുസ് എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് കുറുകി . "അങ്ങനെയല്ല ..നിനക്ക് പെട്ടെന്ന് എന്നോട് ഒരു സ്നേഹക്കൂടുതല് പോലെ ഒരു തോന്നൽ ..നീ ഇപ്പോഴും അന്ന് പറഞ്ഞതൊക്കെ മനസ്സിലിട്ടു നടക്കുന്നുണ്ടോ ?" ഞാൻ ചെറിയ സംശയത്തോടെ അവളുടെ പുറത്തുതട്ടി . "ഒന്ന് പോ കവി..ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടല്ല .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ചെറിയ മഴത്തുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തിയിരുന്നു . "അയ്യേ ....മഞ്ജു മിസ് കരഞ്ഞോ ..." ഞാൻ അവളെ പെട്ടെന്ന് ഒന്ന് വരിഞ്ഞുമുറുക്കികൊണ്ട് ചോദിച്ചു . പക്ഷെ അതിനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല

💬 Comments

View all comments