Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
എടുത്തു അകത്തേക്ക് നടന്നു എന്റെ റൂമിലേക്ക് പോയി .
വൈകുന്നേരം പതിവുപോലെ ഞാൻ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തേക്ക് റോസ്‌മോളെയും എടുത്തു പോയി . കളിയൊക്കെ കഴിയുന്ന വരെയും പെണ്ണ് എന്റെ കൂട്ടുകാർക്കൊപ്പം പാടവരമ്പത്തിരുന്നു അവളുടേതായ ഭാഷയിൽ ചിരിച്ചു കളിച്ചു . ഇടയ്ക്കു ബോളുമായി ഞാൻ നീങ്ങുമ്പോൾ പെണ്ണ് "ചാ ചാ " എന്നൊക്കെ ഉറക്കെ വിളിക്കും .
ആദിയെ അങ്ങനെ ഒരുവട്ടം ഞാൻ കൊണ്ടുപോയെങ്കിലും ചെക്കൻ കരഞ്ഞതോടെ കളിയൊക്കെ പാതിക്കു നിർത്തി വീട്ടിലോട്ടു മടങ്ങേണ്ടി വന്നു. അതിനു ശേഷം അവനുമായി ഞാൻ കളിസ്ഥലത്തേക്ക് പോയിട്ടില്ല . ബൈക്കിൽ ചുറ്റാൻ ആണെങ്കിൽ എത്രനേരം വേണമെങ്കിലും അവൻ മിണ്ടാതെ ഇരുന്നോളും !
അന്നത്തെ കളിയൊക്കെ കഴിഞ്ഞു റോസ്‌മോളുമായി ഞാൻ വീട്ടിലെത്തുമ്പോൾ സമയം ഒൻപതൊക്കെ കഴിഞ്ഞിരുന്നു .ഫോൺ എടുക്കാതെ പോയ കാരണം മഞ്ജുസ് വിളിച്ചുനോക്കിയാലും കാര്യമില്ല . കളിയൊക്കെ ഏഴുമണി കഴിഞ്ഞാൽ തീരുമെങ്കിലും അവിടെ ഇരുന്നു ചുമ്മാ ഓരോന്ന് പറഞ്ഞിരുന്നു നേരം കളയുന്നത് പതിവാണ് . അപ്പോഴേക്കും വിയർപ്പൊക്കെ കാറ്റുകൊണ്ട് ആറുകയും ചെയ്യും . പിന്നെ ക്ളബ്ബിലോക്കെ ചെന്നു ഒന്ന് മുഖം കാണിച്ചു അവിടെ സ്വൽപ്പനേരം ഇരിക്കും . അതിനു ശേഷമാണ് മടക്കം . ഇവിടെയൊക്കെ ബാറ്റൺ കൈമാറുന്ന പോലെ റോസ് മോളെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആളുകളുടെ ക്യൂ ആണ് ! പെണ്ണ് ആണേൽ ആരുടെ കൂടെയും പോകുന്നതുകൊണ്ട് എനിക്ക് സ്വസ്ഥമായിട്ട് ഇരിക്കുവേം ചെയ്യാം . അഞ്ചു മിനുട്ടുകൂടുമ്പോൾ എന്നെ അന്വേഷിക്കുമെന്ന് മാത്രം !
അന്ന് വീട്ടിൽ കയറി ചെല്ലുമ്പോഴേ മഞ്ജുസിന്റെ കയ്യിന്നു നല്ലതു കേൾക്കുമെന്ന് എനിക്കുറപ്പായിരുന്നു . ഞാൻ ഒറ്റയ്ക്ക് ആണെങ്കിൽ നേരം വൈകിയാലും അവൾക്കു കുഴപ്പമില്ല . പക്ഷെ മോള് എന്റെ കൂടെ ആയിരുന്നതുകൊണ്ട് കക്ഷി കലിപ്പിടും . എട്ടുമണി ഒക്കെ ആകുമ്പോൾ പിള്ളേർക്ക് ഫുഡ് കൊടുത്തു ഉറക്കുന്നതാണ് അവളുടെ പതിവ് .
ഗേറ്റ് തുറന്നു ഞാൻ വീട്ടു മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ മഞ്ജുസ് ഉമ്മറത്തെ കസേരയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട് . എന്നെ പ്രതീക്ഷിച്ചുള്ള ഇരിപ്പാണെന്നു ആ നോട്ടം കണ്ടാലറിയാം . നല്ല കലിപ്പ് മോഡ് ആണ് !
💬 Comments
View all comments