0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
തന്നെ മഞ്ജുസ് ഉമ്മറത്തെ കസേരയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട് . എന്നെ പ്രതീക്ഷിച്ചുള്ള ഇരിപ്പാണെന്നു ആ നോട്ടം കണ്ടാലറിയാം . നല്ല കലിപ്പ് മോഡ് ആണ് ! ഞാൻ ഒന്നും ഉരിയാടാതെ നിശബ്ദത പാലിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി. കൈകളിൽ ഇരുന്ന റോസ് മോളുടെ ചിണുക്കവും "മാ മ്മ .മാ" എന്നുള്ള മഞ്ജുവിനെ ചൂണ്ടിയുള്ള വിളികളും എന്നെ ചെറുതായി നാണംകെടുത്തി . അല്ലെങ്കിൽ "ചാ ചാ ' പൂച്ച എന്ന് പറയുന്ന പെണ്ണാണ് . അവൾക്കു വിശക്കുന്നുണ്ടാവണം ! ഞാൻ ചെരിപ്പഴിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . മഞ്ജു അതെല്ലാം ഗൗരവത്തിൽ കസേരയിലിരുന്നുകൊണ്ട് നോക്കുന്നുണ്ട് . ഞാൻ അവളെ നോക്കി ഒന്ന് ചിരി അഭിനയിച്ചു . പക്ഷെ കക്ഷിക്ക് ഭാവ മാറ്റം ഒന്നും ഇല്ല . "അ .. മ്മ .മാ " മഞ്ജുസിനെ കണ്ടതും റോസ് മോള് എന്റെ കൈകളിൽ കിടന്നു ചിണുങ്ങി . ഞാൻ ഉമ്മറത്ത് കയറിയതും മഞ്ജുസ് കസേരയിൽ നിന്നു ചാടിയിറങ്ങി . അവൾ എഴുനേറ്റ പാടെ കസേരയൊന്നു പിറകിലേക്ക് നിരക്കി . അതിന്റെ ശബ്ദം ആ നിശബ്ദതയിൽ ബോംബിട്ട പോലെ മുഴങ്ങി . "അവിടെ നിന്നെ ..." ഞാൻ ഒന്നും മിണ്ടാതെ നീങ്ങുന്നതുകണ്ടു മഞ്ജുസ് ശബ്ദം ഉയർത്തി . അതോടെ ഞാൻ ഇനി രക്ഷയില്ലെന്ന മട്ടിൽ നിന്നു . "സമയം ഇപ്പൊ എത്ര ആയി ?'
മഞ്ജുസ് ഗൗരവത്തിൽ തന്നെ എന്നെ നോക്കി ."ഒൻപതേ.... കാല് " ഹാളിലെ ക്ളോക്കിൽ നോക്കികൊണ്ട് ഞാൻ ചിരിക്കാനായി ശ്രമിച്ചു . "നീ കൂടുതൽ ചിരിക്കണ്ട...." എന്റെ ഇളികണ്ടു

💬 Comments

View all comments